ചങ്ങനാശ്ശേരി : ‘ഓരോ തുള്ളി രക്തവും വിലപ്പെട്ടതാണ്, രക്തദാനം മഹാ ദാനം’ എന്നീ സന്ദേശങ്ങളുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയാണ് ബി.എൻ.ആകാശ്. കൊല്ലം ഈസ്റ്റ് കല്ലട പഞ്ചായത്ത് ചിറ്റുമല സ്വദേശിയും മൺട്രോതുരുത്ത് കൃഷിഭവൻ കൃഷി ഫീൽഡ് അസിസ്റ്റന്റുമാണ് ആകാശ്. സൈക്കിൾ യാത്രക്ക് ചങ്ങനാശ്ശേരി റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
21-ന് കാസർഗോഡ്, നിന്നും അരംഭിച്ച് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലൂടെ സഞ്ചരിച്ചാണ് ചങ്ങനാശ്ശേരിയിൽ എത്തിയത്.
ഇതുവരെ 750 കിലോമീറ്ററോളം സൈക്കിളിൽ സഞ്ചരിച്ചു. ഒരുദിവസം 100 കി.മീ ദൂരം സൈക്കിൾ ചവിട്ടിയാണ് വിവിധ ജില്ലകളിലൂടെ സഞ്ചരിക്കുന്നത്. രക്തദാനത്തിന്റെ മഹത്തായ സന്ദേശവുമായി കേരളം മുഴുവൻ സൈക്കിളിൽ സഞ്ചരിക്കുകയാണ് ലക്ഷ്യം. ചങ്ങനാശ്ശേരി റണ്ണേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം മാരത്തൺ താരം ഡിക്സൺ സ്കറിയാ ഉദ്ഘാടനം ചെയ്തു.റണ്ണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ബാവാ സലാം അധ്യക്ഷത വഹിച്ചു. സിജു തോമസ്, പ്രതീഷ്, ബാദുഷ, ടോം എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group