ഇന്ത്യയിലെ ബാങ്കുകളുടെ ചരിത്രം അമൂല്യമായി സൂക്ഷിച്ച് പൈ

ഇന്ത്യയിലെ ബാങ്കുകളുടെ ചരിത്രം അമൂല്യമായി സൂക്ഷിച്ച് പൈ
ഇന്ത്യയിലെ ബാങ്കുകളുടെ ചരിത്രം അമൂല്യമായി സൂക്ഷിച്ച് പൈ
Share  
2024 Dec 29, 09:43 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ചേർത്തല : രാജ്യത്തെ ബാങ്കിങ് ചരിത്രം തുടങ്ങുന്നതു 1775-ൽ എന്നാണ് രേഖകൾ. അവിടെനിന്ന് പണമിടപാടുകൾ ഇന്നത്തെ നിലയിലേക്കെത്തിയതിനു പിന്നിൽ ഒരുപാട് ചരിത്രമുണ്ട്. ബാങ്കിങ്ങിന്റെ ചരിത്രവഴികൾ പറയുന്ന ചിലരേഖകൾ അമൂല്യനിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ചേർത്തല ഗവ. ടൗൺസ്‌കൂളിലെ അധ്യാപകനായ അർവിന്ദ്കുമാർപൈ.


പഴക്കമേറിയ ബാങ്കുകളാണ് ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവ. ഇവമൂന്നും ലയിച്ചാണ് പിന്നീട് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ 1921 ജനുവരി 27-നു നിലവിൽ വന്നത്. രാജ്യത്തെ ബാങ്ക് ചരിത്രത്തിലെ നിർണായകമാറ്റമായിരുന്നു ഇത്. റിസർവ് ബാങ്ക് നിലവിൽ വരുന്നതുവരെ ബാങ്കുകളുടെ ബാങ്ക് ഇംപീരിയൽ ബാങ്കായിരുന്നു. പിന്നീട് എസ്.ബി.ഐ.യായി രൂപംമാറിയ ഇംപീരിയൽ ബാങ്കിന്റെ ചെക്കുകളും ടോക്കണുകളും പാസ്ബുക്കും തീം സ്റ്റാമ്പുകളും ചരിത്രരേഖയായി പൈയുടെ പക്കലുണ്ട്. കേരളത്തിലെ ആദ്യത്തെ സ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്കിൽ ഉപയോഗിച്ചിരുന്ന ഇടപാടു രേഖകളുമുണ്ട്. രാജ്യത്തെ ബാങ്കുകളുടെ ചരിത്രവഴിയിലെ 1100-ഓളം രേഖകളാണ് പൈയുടെ കൈയിലുള്ളത്. രാജ്യത്തെ എല്ലാ പ്രധാന ബാങ്കുകളുടെയും ചരിത്ര സ്റ്റാമ്പുകളടക്കമുണ്ട്. ഇംപീരിയൽ ബാങ്കിന്റെ ആദ്യ ഗവർണറായ അണ്ണാമലൈ ചെട്ടിയാരുടെ ചിത്രമുള്ള സ്റ്റാമ്പുകളും എസ്.ബി.ഐ.യുടെ ആദ്യത്തെ ചെയർമാനായ മലയാളിയായ ജോൺമത്തായിയുടെ ചിത്രമുള്ള സ്റ്റാമ്പും ശേഖരത്തിലുണ്ട്. അർവിന്ദിന്റെ വീടായ ചേർത്തല കുറ്റിക്കാട് പ്രഥമേഷ് മന്ദിറിൽ ഈ ശേഖരങ്ങൾക്കെല്ലാം പ്രത്യേകം ഇടം നൽകിയിട്ടുണ്ട്.


അധ്യാപികയായ ജ്യോതിലക്ഷ്മിയാണ് ഭാര്യ. മകൾ: സിന്ധിഅർവിന്ദ് പൈ. കഴിഞ്ഞ ദിവസം തിരുവനന്തപുരം രാജധാനി ബിസിനസ് സ്കൂളിൽ രേഖകളെല്ലാം നിരത്തി പൈ നടത്തിയ പ്രദർശനം ബാങ്കിങ് രംഗത്തുള്ളവരെ ആകർഷിച്ചിരുന്നു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25