ആലപ്പുഴ : കടപ്പുറ സൗന്ദര്യത്തെ തുടച്ച്, തീരദേശജനതയെ തകർത്ത് കടലോരത്തുകൂടി കടന്നുപോകുമായിരുന്ന ആലപ്പുഴ ബൈപ്പാസ് ‘ഉയരപ്പാപാത’യായതിനു പിന്നിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും പങ്കുണ്ട്. ചുവപ്പുനാടയിൽ കുടുങ്ങിയ ബൈപ്പാസ് ഫയൽ അനക്കുന്നതിൽ അദ്ദേഹം പങ്കുവഹിച്ചു. നിർമാണം തുടങ്ങി മൂന്നുപതിറ്റാണ്ടു കഴിഞ്ഞപ്പോഴാണ് ആലപ്പുഴ ൈബപ്പാസ് യാഥാർഥÿമായത്. അപ്പോൾ എല്ലാവരും മറന്നുപോയൊരു പേരാണ് മൻമോഹൻ സിങ്ങിന്റേത്.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന 2004 മുതൽ 2014-വരെയുള്ള കാലത്താണ് ഉയരപ്പാത നിർമാണത്തിന്റെ സുപ്രധാനമായ ചുവടുവെപ്പുകൾ നടന്നത്. 1990 ഡിസംബറിൽ പണി തുടങ്ങിയ ആലപ്പുഴ ബൈപ്പാസ് ഒന്നാംഘട്ടം പൂർത്തിയാക്കാൻ 11 വർഷമെടുത്തു. കടൽമണ്ണ് ഉപയോഗിച്ച് നിർമാണം നടത്തുന്നതിനാൽ പ്രാദേശികമായി എതിർപ്പുണ്ടായിരുന്നു. തുടർന്ന് ഗ്രാവൽ ഉപയോഗിച്ചപ്പോൾ കേന്ദ്ര സർക്കാർ പണി നിർത്തിച്ചു.
2004-ൽ രണ്ടാംഘട്ടം തുടങ്ങിയെങ്കിലും റെയിൽവേ മേൽപ്പാലങ്ങൾ വഴിയിൽ വരുന്നതിനാൽ പ്രവർത്തനം സ്തംഭിച്ചു. ഓരോ തവണയും അടങ്കൽ പുതുക്കി സമർപ്പിച്ചെങ്കിലും തടസ്സം നീങ്ങിയില്ല.
ഇതിനൊരു പരിഹാരം കാണുന്നതിനായി 2005-ൽ സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളെ ഉൾപ്പെടുത്തി സർവകക്ഷി പ്രതിനിധി സംഘം രൂപവത്കരിച്ചു. ഉയരപ്പാതയാക്കാനുള്ള നിവേദനം തയ്യാറാക്കിയ ഇവർ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ കണ്ടു.
ഇതോടെ തടസ്സങ്ങളുടെ കെട്ടഴിഞ്ഞു തുടങ്ങിയെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറയുന്നു. അന്ന് നഗരസഭാ ചെയർമാനായിരുന്നു പി.പി. ചിത്തരഞ്ജൻ. അപ്പോൾ എം.പി.യായിരുന്ന ഡോ. കെ.എസ്. മനോജ്, സി.പി.ഐ. നേതാവ് സി.കെ. ചന്ദ്രപ്പൻ, പി.ജെ. കുര്യൻ, എ.എ. ഷുക്കൂർ, ജി.ബാലചന്ദ്രൻ തുടങ്ങിയവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
അടങ്കലുകളൊന്നും കൃത്യമല്ലാത്തതാണ് അനുമതി വൈകാൻ കാരണമെന്ന് സംഘത്തെ മൻമോഹൻ അറിയിച്ചു. ഉപ്പുകലർന്ന മണൽകൊണ്ടു നിർമിച്ചാൽ ബൈപ്പാസ് പ്രാവർത്തികമല്ലെന്നു കണ്ടെത്തിയിരുന്നു. അതിനാൽ ഗ്രാവൽ ഉപയോഗിച്ച് നിർമാണം തുടരാനുള്ള അനുമതി നൽകുന്നതിനു പ്രധാനമന്ത്രി ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ടി.ആർ. ബാലുവിനോട് ആവശ്യപ്പെട്ടു.
ഈ ഇടപെടലിനു സർവകക്ഷിസംഘം സാക്ഷികളായി. പുതുതായി സമർപ്പിച്ച പദ്ധതി നിലവിലുള്ളതിനെക്കാൾ നല്ലതാണെന്നും മൻമോഹനെ ബോധിപ്പിച്ചു. അങ്ങനെയാണ് ഉയരപ്പാതയുടെ അടഞ്ഞവഴി തുറന്നത്. എന്നാൽ, പിന്നീടും പദ്ധതി സ്തംഭിച്ചു. 2009-ൽ കെ.സി. വേണുഗോപാൽ എം.പി. ആയപ്പോൾ പദ്ധതിക്കായി വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിച്ചു.
തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ നിർമിക്കാൻ ധാരണയായി. സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ, എം.പി. യായിരുന്ന എ.എം. ആരിഫ് തുടങ്ങി ഒട്ടേറെപ്പേർ പാതയുടെ ഓരോ ഘട്ടത്തിലും സജീവ ഇടപെടൽ നടത്തിയിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസ് എലിവേറ്റഡ് ഹൈവേ ആയി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 2005-ൽ അന്നത്തെ സംസ്ഥാന ടൂറിസം മന്ത്രി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ ഡൽഹിയിൽ സന്ദർശിച്ച് നിവേദനം നൽകിയപ്പോൾ. പി.പി. ചിത്തരഞ്ജൻ, ഡോ. കെ.എസ്. മനോജ്, സി.കെ. ചന്ദ്രപ്പൻ, പി.ജെ. കുര്യൻ, ജി. ബാലചന്ദ്രൻ, എ.എ. ഷുക്കൂർ തുടങ്ങിയവർ സമീപം (ഫയൽ ചിത്രം)ബാലാനുജൻ പറയുന്നു; ഓരോ നിമിഷവും പ്രചോദിപ്പിച്ച പ്രധാനമന്ത്രിചേർത്തല : ‘മാന്യനായ ഭരണകർത്താവ്. സത്യസന്ധതയും അർപ്പണമനോഭാവവും. അതാണു മൻമോഹൻസിങ് എന്ന പ്രധാനമന്ത്രി’ - പത്തുവർഷം മൻമോഹൻസിങ്ങിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്ന ചേർത്തലക്കാരൻ ബാലാനുജൻ ദാമോദരൻ ഓർക്കുന്നു.
‘അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷവും പ്രചോദനമായിരുന്നു. തനിക്കു മാത്രമല്ല, ഓഫീസിലുള്ള എല്ലാവർക്കും ഇതേ അനുഭവമായിരിക്കും. അദ്ദേഹത്തിന്റെ പാണ്ഡിത്യം ഓരോ ചലനങ്ങളിലും നിറഞ്ഞുനിൽക്കും’- ചേർത്തല തണ്ണീർമുക്കം വെള്ളിയാകുളം മുകുന്ദപുരം ദ്വാരകയിൽ വിശ്രമജീവിതം നയിക്കുന്ന ബാലാനുജൻ പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കൊപ്പം പേഴ്‌സണൽ അസിസ്റ്റന്റായി ഔദ്യോഗികജീവിതം തുടങ്ങിയ ബാലാനുജൻ പിന്നീട് രാജീവ്ഗാന്ധിക്കൊപ്പവും പ്രവർത്തിച്ചശേഷമാണ് മൻമോഹൻസിങ്ങിനൊപ്പമെത്തിയത്. 2016-ൽ കേന്ദ്രസർവീസിൽനിന്നു വിരമിച്ചശേഷം അപൂർവമായി മാത്രമാണ് മൻമോഹൻസിങ്ങുമായി ബന്ധപ്പെടാനായത്. മൻമോഹൻ ഡൽഹിയിൽ വിശ്രമജീവിതത്തിലായിരുന്നതിനാൽ പോയിക്കാണാൻ സാധിച്ചില്ല.
വിരമിച്ചശേഷമാണ് ബാലാനുജൻ ചേർത്തലയിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ രമാദേവിയാണ് ഒപ്പമുള്ളത്.
പൈലറ്റായ മകൻ ആനന്ദ് കൊച്ചിയിലും കേന്ദ്ര സർവീസിലുള്ള മകൻ അജിത്ത് ഡൽഹിയിലുമാണ്. ആനന്ദിന്റെ വിവാഹവേളയിൽ മൻമോഹൻസിങ് ഭാര്യയോടൊപ്പം പങ്കെടുക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group