പാലോട് : അധികമാരും അറിയാതിരുന്ന പാലോട്ടെ ദേശീയ സസ്യോദ്യാനത്തിൽ മൻമോഹൻ സിങ് എത്തിയത് 1986 ഓഗസ്റ്റ് 23-ന്. ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സസ്യോദ്യാനമായ ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ മൻമോഹൻ സിങ്ങിന്റെ പേരിൽ മധുവൂറുന്ന തേന്മാവ് കായ്ച്ചു നിൽക്കുന്നു.
പ്ലാനിങ് കമ്മിഷന്റെ വൈസ് ചെയർമാൻ ആയിരിക്കവേയാണ് 38 വർഷം മുൻപ് മൻമോഹൻ സിങ് പാലോട്ട് സസ്യോദ്യാനത്തിൽ എത്തിയത്. ഔദ്യോഗിക വാഹനങ്ങളുടെ അകമ്പടിയില്ലാതെ, ആളും ബഹളവുമില്ലാതെ സസ്യോദ്യാനത്തിൽ എത്തിയ ആ നയതന്ത്രജ്ഞൻ ഒറ്റദിവസംകൊണ്ട് ടി.ബി.ജി.ആർ.ഐ. മുഴുവൻ നടന്നുകണ്ടു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.
ഇന്നു കാണുന്നതിന്റെ നാലിലൊന്നുഭാഗം മാത്രമേ അന്ന് സ്ഥാപനം ഉണ്ടായിരുന്നുള്ളൂ. അന്നത്തെ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ എ.എൻ.നമ്പൂതിരി മൻമോഹൻസിങ്ങിന് ഒപ്പം ഉണ്ടായിരുന്നു. സ്ഥാപനം വിപുലപ്പെടുത്തേണ്ടതിന്റെയും വിദേശരാജ്യങ്ങളിൽ നിന്ന് അപൂർവയിനം സസ്യങ്ങൾ കൊണ്ടുവരേണ്ടതിന്റെയും ഗവേഷണം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത അന്ന് ഡയറക്ടറുമായി മൻമോഹൻ സിങ് പങ്കുവെച്ചു. സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി മാഗ്ഫിറ ഇന്റിക്കാ ലീൻ എന്ന തേന്മാവ് (നീലം മാവ്) സ്ഥാപനത്തിന്റെ അങ്കണത്തിൽ അദ്ദേഹംതന്നെ നട്ടുപിടിപ്പിച്ചു. 38 വർഷങ്ങൾക്ക് ഇപ്പുറം ആ തേന്മാവ് നല്ലവണ്ണം പൂത്തു തളിർത്ത് കായ്ച്ചു നിൽക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group