തിരുവമ്പാടി : ക്രിസ്മസിന്റെ വരവറിയിച്ച് രാത്രി നഗരത്തിൽ വൻജനാവലി പങ്കെടുത്ത ബോൺ നതാലെ അരങ്ങേറി. തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് ബോൺ നതാലെ നടത്തിയത്.
കാരൾ സംഘങ്ങളും, ക്രിസ്മസ് പാപ്പാമാരും, തിരുപ്പിറവി ദൃശ്യാവിഷ്കാരവും, ഗായകസംഘവും, നാടൻ കലാരൂപങ്ങളും, ക്രിസ്ത്യൻ പാരമ്പര്യവേഷമണിഞ്ഞ സ്ത്രീകളും നഗരവീഥിയിൽ നിറഞ്ഞു. പാരിഷ് ഹാളിൽ നടന്ന കുട്ടിപ്പാപ്പാ മത്സരം, വാർഡ് അടിസ്ഥാനത്തിലുള്ള കാരൾഗാനമത്സരം എന്നിവയ്ക്കുശേഷമാണ് ടൗൺ കാരൾ അരങ്ങേറിയത്.
ക്രിസ്മസ് പാട്ടുകളനുസരിച്ച് നൃത്തച്ചുവടുകളുമായി ആയിരക്കണക്കിനാളുകളാണ് ബോൺ നതാലെയിൽ പങ്കെടുത്തത്. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ പരിപാടി ഫ്ലാഗ്ഓഫ് ചെയ്തു. അസി. വികാരി ഫാ. ആൽബിൻ വിലങ്ങുപാറ, തോമസ് വലിയപറമ്പൻ, തോമസ് പുത്തൻപുരക്കൽ, ബൈജു കുന്നുംപുറത്ത്, ജോഫി നടുപറമ്പിൽ, റിജേഷ് മങ്ങാട്ട്, വിപിൻ കടുവത്താഴത്ത്, വത്സമ്മ കൊട്ടാരം, രാജൻ ചെമ്പകം, ഷോൺ പുളിയലക്കാട്ട്, അൽവിനാ ജെയിംസ്, അലൻ സൈബു, സ്വപ്നാ ജോസ് എന്നിവർ നേതൃത്വംവഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group