ഉഴവൂർ : കുടവയറിന്റെ ഭംഗി പ്രദർശിപ്പിച്ച് കുടവയർ മത്സരത്തിൽ ഷിബു കടപ്ലാമറ്റം ഒന്നാമനായി. സ്വഭാവംകൊണ്ടും ശൈലികൊണ്ടും വേറിട്ടുനിന്ന കുടവയർ മത്സരത്തിൽ വയറിന്റെ അളവ്, അഴക്, വയറിനെക്കുറിച്ചുള്ള അറിവ്, പ്രകടനം എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുത്തത്. ഉഴവൂർ ട്വന്റി ട്വന്റി ക്ലബ്ബ് നടത്തിയ മത്സരത്തിൽ മികച്ച കുടവയറനായി തിരഞ്ഞെടുത്ത ഷിബുവിന് പതിനായിരം രൂപയാണ് സമ്മാനം ലഭിച്ചത്.എബ്രാഹം ജോസഫ്, തങ്കച്ചൻ വെള്ളരിമറ്റത്തിൽ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇവർക്ക് യഥാക്രമം 7000, 5000 രൂപ വീതം സമ്മാനം ലഭിച്ചു.
വയറിന്റെ അളവ് എടുക്കലായിരുന്നു ആദ്യ പടി. ഓരോ ഇഞ്ചിനും ഓരോ പോയിന്റ് നൽകി. പിന്നീട് വേദിയിൽ വയറുകൊണ്ട് പ്രകടനം നടത്തി. ഈ വ്യക്തിഗത സമയത്ത് നടത്തം, വയറിന്റെ മിഴിവ്, വയർ ചലിപ്പിക്കാനുള്ള കഴിവ് ഇതെല്ലാം വിലയിരുത്തി. മൂന്നാമത് ഒരു മിനിറ്റിൽ കുറയാതെ വയറുമായി ബന്ധപ്പെട്ട് മത്സരാർഥികൾ വാചാലരായി. അവസാന റൗണ്ട് ടീം ആയിട്ടായിരുന്നു. സംഘടകരാണ് ഗ്രൂപ്പ് തിരഞ്ഞെടുപ്പ് നടത്തിയത്. ഗ്രൂപ്പുകൾ സംഘമായി നടത്തിയ പ്രകടനവും വിലയിരുത്തി. ഇവയ്‌ക്കെല്ലാം 20 മാർക്ക് അടിസ്ഥാനമാക്കി പോയിന്റ് നൽകി. മത്സരത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചതും മത്സരവിജയിയെ കണ്ടെത്താൻ വിലയിരുത്തൽ നടത്തിയതും സജിൻ ജോസ് (ഫിസിക്കൽ ട്രെയിനർ), ജിയോ ജോയി (ജിം പരിശീലകൻ), ജിബിൻ ബേബി ( ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ മുൻ റഫറി) എന്നിവർ ചേർന്നായിരുന്നു. ഞായറാഴ്ച നടന്ന സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group