ഇരിങ്ങാലക്കുട : നഗരവീഥിയിൽ കാരൾ ഗാനത്തിനൊപ്പം നിശ്ചലദൃശ്യത്തിന്റെ അകമ്പടിയോടെ പാപ്പമാരും മാലാഖമാരും നീങ്ങിയപ്പോൾ കാഴ്ചക്കാർക്ക് ആവേശം. തിരുപ്പിറവിയുടെ സന്ദേശമറിയിച്ച് കത്തീഡ്രൽ പ്രൊഫഷണൽ സി.എൽ.സി., സീനിയർ സി.എൽ.സി.യുമായി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്‌മസ് കാരൾ മത്സര ഘോഷയാത്രയിലാണ് പാപ്പാ കൂട്ടവും മാലാഖവൃന്ദവും ആട്ടിടയൻമാരും അണിനിരന്നത്.
ടൗൺഹാൾ പരിസരത്ത് മന്ത്രി ആർ. ബിന്ദു ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയും തൃശ്ശൂർ റൂറൽ എസ്.പി. നവനീത് ശർമ വിശിഷ്ടാതിഥിയുമായി. ഘോഷയാത്രയിൽ പരിയാരം സെയ്ന്റ് ജോർജ് പള്ളി ഒന്നാംസ്ഥാനവും സേവിയൂർ കൊമ്പത്തുകടവ് സെയ്ന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി രണ്ടും വെള്ളാങ്ങല്ലൂർ സെയ്ന്റ് ജോസഫ് പള്ളി മൂന്നാം സ്ഥാനവും നേടി. ടാബ്ലോയിൽ സെയ്ന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ചർച്ച് സേവിയൂർ കൊമ്പത്തുകടവ് ജേതാക്കളായി. വടക്കുംകര (ചാമക്കുന്ന്) സെയ്ന്റ് ആന്റണീസ് പള്ളി പ്രോത്സാഹന സമ്മാനം നേടി. ബിഷപ് മാർ പോളി കണ്ണൂക്കാടൻ സമ്മാനദാനം നിർവഹിച്ചു. ജെ.പി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജെ.പി. ബിനോയ്, ജനറൽ കൺവീനർ ഡേവിസ് പടിഞ്ഞാറക്കാരൻ, ഓർഗനൈസിങ് സെക്രട്ടറി പി.ജെ. ജോയ്, സി.എൽ.സി. ജോയിന്റ് ഡയറക്ടർ ഫാ. ഹാലിറ്റ് തുലാപറമ്പൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, കത്തീഡ്രൽ ട്രസ്റ്റി തിമോസ് പാറേക്കാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group