ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസംബർ 23ന് ഡല്‍ഹിയില്‍ സിബിസിഐയുടെ (കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) ആസ്ഥാനത്ത് നടക്കുന്ന ആഘോഷപരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം ആറര മണിക്കാണ് പരിപാടികള്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം സിബിസിഇ സ്ഥിരീകരിച്ചിട്ടുണ്ട്.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്താണ് പരിപാടികള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും. അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ കാത്തലിക് ബിഷപ്പുമാരുടെ സംഘടനയാണ് സിബിസിഐ. 1944 സെപ്തംബറിലാണ് സംഘടന രൂപീകൃതമായത്. ആദ്യമായാണ് സിബിസിഇ ആസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കുചേരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group