കുട്ടികൾ കൈമാറും പ്രത്യാശയുടെയും കാരുണ്യത്തിന്റെയും സമ്മാനങ്ങൾ
Share
ചങ്ങനാശ്ശരി : ക്രിസ്മസിന്റെ പ്രത്യാശയും കാരുണ്യ സന്ദേശവും കൈമാറാൻ ചങ്ങനാശ്ശേരി സെയ്ന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികൾ. മല്ലപ്പള്ളി കാരുണ്യാലയത്തിലേക്കും തോട്ടക്കാട് സ്‌നേഹ ഭവനിലേക്കും ക്രിസ്മസിന്റെ സമ്മാനങ്ങളുമായി വിദ്യാർഥികൾ ശനിയാഴ്ച പുറപ്പെടും. വയോജനങ്ങൾക്കൊപ്പം പരിപാടികൾ അവതരിപ്പിച്ച ശേഷമാവും മടങ്ങുക. അച്ചായൻ സോപ്പ് എന്ന പേരിൽ വിവിധങ്ങളായ സാധനങ്ങളാണ് വിദ്യാർഥികൾ ക്രിസ്മസ് ഒരുക്കമായി സമാഹരിച്ചത്.
പ്രഥമാധ്യാപിക സിസ്റ്റർ ധന്യ തെരേസ്, വി.സി.ജയമോൾ, വർഗീസ് ആന്റണി, സിസ്റ്റർ റാണി റോസ്, ലീന ജോസഫ്, പി.ടി.എ. പ്രസിഡന്റ് ലെനിൻ ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് പ്രഭ ഫിനു എന്നിവർ നേതൃത്വം നൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group