മെലോ സർക്കിൾ വാഴ്ത്തിപ്പാടി; ഇനി ക്രിസ്‌മസ് രാവുകൾ
Share
മല്ലപ്പള്ളി : മണ്ണിൽ വന്നുപിറന്ന ദേവകുമാരനെ വാഴ്ത്തിപ്പാടി മല്ലപ്പള്ളി മെലോ സർക്കിൾ ക്രിസ്‌മസ് രാവുകൾക്ക് തുടക്കം കുറിച്ചു. ‘വിശ്വസ്‌തരേ വരൂ’ മുതൽ ‘ശാന്തരാത്രി, തിരുരാത്രി’ വരെയുള്ള പ്രശസ്ത ഗാനങ്ങൾ ആലപിച്ചു. തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനങ്ങളെ ആസ്പദമാക്കി ഫെഡറിക് ഹാൻഡിൽ രചിച്ച എട്ടാമത് ഗാനവും ശ്രദ്ധേയമായി.
ഹാർമണി സംഗീതത്തെ സ്നേഹിക്കുന്ന വിവിധ സഭകളിലെ ഗായകരുടെ കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. മല്ലപ്പള്ളി മാർത്തോമ്മാ ഇടവക വികാരിയും ഗാനരചയിതാവുമായ റവ. സാജൻ പി. മാത്യു സന്ദേശം നൽകി.
ഡയറക്ടർ ടി.വി.ചെറിയാൻ, ക്വയർ മാസ്റ്റർ ജോർജ് കുര്യൻ, സെക്രട്ടറി മാത്യു കുര്യൻ, ട്രഷറർ ലൈല അലക്‌സാണ്ടർ, ജോയിന്റ് സെക്രട്ടറി ബെൻസി കെ.തോമസ് എന്നിവർ നയിച്ച സംഘത്തിൽ 40 പേരാണ് പാടിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group