2024 വര്‍ഷം അവസാനിക്കാറാകുമ്പോള്‍ കാണാന്‍ ഒരു ആകാശകാഴ്ചകൂടിയുണ്ട്. ഡിസംബറിന്‍റെ തണുപ്പു പുതച്ച പൂര്‍ണചന്ദ്രന്‍. ഈ വര്‍ഷത്തെ അവസാന പൂര്‍ണ ചന്ദ്രന്‍ ഇന്ന് (ഡിസംബര്‍ 15) വിരുന്നെത്തുകയാണ്. അവസാനത്തേതു മാത്രമല്ല 2024ലെ ഏറ്റവും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതുമായ പൂര്‍ണചന്ദ്രനായിരിക്കും ഇന്നത്തെ ‘കോള്‍ഡ് മൂണ്‍’. അതേസമയം ചക്രവാളത്തിന്‍റെ വടക്കേ അറ്റത്തും തെക്കേ അറ്റത്തും ചന്ദ്രൻ ഉദിക്കുന്നതിനാല്‍ ഓരോ 18.6 വർഷത്തിലും മാത്രം സംഭവിക്കുന്ന പൂര്‍ണചന്ദ്രനായിരിക്കും ഇന്ന് പ്രത്യക്ഷപ്പെടുക.
പൊതുവേ കോള്‍ഡ് മൂണ്‍ എന്നറിയപ്പെടുന്ന ഡിസംബറിലെ പൂര്‍ണ ചന്ദ്രന്‍ വടക്കൻ അർദ്ധഗോളത്തിൽ കഠിനമായ ശൈത്യകാലത്തിന്‍റെ ആരംഭത്തെ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡിസംബര്‍ 15ന് കോള്‍ഡ് മൂണ്‍ പാരമ്യത്തിലെത്തും. അതേസമയം ഇന്ത്യയില്‍ കോള്‍ഡ് മൂണിന്‍റെ തീവ്രത എത്രത്തോളമായിരിക്കും എന്ന് പ്രവചിക്കപ്പെട്ടില്ല.
രാത്രിയുടെ മനോഹര കാഴ്ച എന്നതിലുപരി പല സംസ്കാരങ്ങളിലും തണുപ്പുകാലത്തിന്‍റെ ശാന്തതയുടെയും നിശ്ചലതയുടേയും പ്രതീകമാണ് കോള്‍ഡ് മൂണ്‍. തണുപ്പു കാലത്തെ വെല്ലുവിളികളുടേയും അതിജീവനത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇതിനെ 'ഓക്ക് മൂൺ' എന്നും വിളിക്കുന്നു. ഓള്‍ഡ് ഇംഗ്ലീഷിൽ ‘ലോങ് നൈറ്റ്സ് മൂൺ’ എന്നും ഇത് അറിയപ്പെടുന്നു. അതേസമയം ജെമിനിഡ് ഉൽക്കാവർഷം പാരമ്യത്തിലെത്തുന്ന സമയമായതിനാല്‍ ഉല്‍ക്കാ വര്‍ഷത്തിന്‍റെ കാഴ്ചയെ പൂര്‍ണ ചന്ദ്രന്‍റെ പ്രകാശം ബാധിച്ചേക്കാം.
ഇന് 2025 ജനുവരി 13 നാണ് അടുത്ത പൂര്‍ണ്ണ ചന്ദ്രന്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്. വൂള്‍ഫ് മൂണ്‍ എന്നായിരിക്കും ഇത് അറിയപ്പെടുന്നത്. അടുത്ത വർഷം ഡിസംബർ 5 നായിരിക്കും കോള്‍ഡ് മൂണ്‍ എത്തുക. സ്പേസ് ഡോട്ട് കോം പറയുന്നതനുസരിച്ച് ചന്ദ്രന്‍ ചക്രവാളത്തിൽ ഉദിക്കുന്നതും അസ്തമിക്കുന്നതുമായ സ്ഥാനങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണ് കോള്‍ഡ് മൂണിന് കാരണമാകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group