കാഞ്ചിയാർ : ഹൈറേഞ്ച് ക്രിസ്മസ് ആഘോഷത്തിലേക്ക് കടക്കുമ്പോൾ ആഘോഷങ്ങൾ വ്യത്യസ്തമാക്കുകയാണ് ജെ.പി.എം. കോളേജിലെ വിദ്യാർഥികൾ. കോളേജ് കാമ്പസിൽ നിർമിച്ച വലുതും വർണാഭവുമായ നക്ഷത്രങ്ങളാണ് ഈ വർഷത്തെ പ്രധാനസവിശേഷത.
കൂട്ടുകാർ ഒത്തുചേർന്ന് മുളങ്കമ്പുകളും വൃക്ഷത്തലപ്പുകളും തുണിയും മറ്റും ഉപയോഗിച്ച് ആകർഷകമായ നക്ഷത്രങ്ങൾ നിർമിച്ച കാലത്തുനിന്നും റെഡിമെയ്ഡ് നക്ഷത്രങ്ങളിലേക്ക് മാറിയപ്പോഴും ക്രിസ്മസ് നക്ഷത്ര നിർമാണത്തിന്റെ സന്തോഷം വിദ്യാർഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് 'നക്ഷത്രഗ്രാമം' എന്ന ആശയം. ഒരോ ഡിപ്പാർട്മെന്റിലും അധ്യാപകരുടെ നിർദേശാനുസരണം പൂർണമായും കൈകൾകൊണ്ട് നിർമിച്ച നക്ഷത്രവിളക്കുകളാണ് തയ്യാറായിരിക്കുന്നത്.
കോളേജിന് മുൻപിൽ മലയോര ഹൈവേയോടുചേർന്ന് വിദ്യാർഥികൾ ഒരുക്കിയ മൂന്നുനില കെട്ടിടത്തിന്റെ വലുപ്പമുള്ള ഭീമൻ സാന്താക്ലോസും യാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. നക്ഷത്രഗ്രാമ നിർമാണത്തിന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി., പ്രോഗ്രാം കോഡിനേറ്റർ ജോജിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group