വിളയിൽ : വിളയിൽ പറപ്പൂർ ചങ്ങാതിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ 60 വയസ്സ് കഴിഞ്ഞവർ ഊട്ടിയിലേക്ക് വിനോദയാത്ര ‘മധുരിമ’ പോയി. പുലർച്ചെ അഞ്ചിന് വിളയിൽ ആലിൻചുവട്ടിൽനിന്ന് പുറപ്പെട്ട് രാത്രി തിരിച്ചെത്തി. സ്ത്രീകളും പുരുഷന്മാരുമടക്കം 26 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 25 പേരും 60 വയസ്സ് കഴിഞ്ഞവരാണ്. പാട്ടുപാടിയും കുശലം പറഞ്ഞും ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് യാത്ര മധുരതരമാക്കി.
ജീവിതത്തിൽ ഇതുപോലൊരു വലിയ വിനോദയാത്ര നടത്തിയിട്ടില്ലാത്തവരാണ് ഭൂരിഭാഗവും. അവർക്ക് ഈ യാത്ര ജീവിതത്തിലെ വലിയൊരു അനുഭവമായി. തിരിച്ച് നാട്ടിലെത്തി അവർ വണ്ടിയിൽനിന്ന് ഇറങ്ങുമ്പോൾ ഇനി ഇങ്ങനെയൊരു യാത്ര പോകാൻ കഴിയില്ലെന്ന സങ്കടത്തിലായിരുന്നു പലരും. ആഗ്രഹം മാത്രമായിരുന്ന യാത്ര സഫലമായ സന്തോഷത്തിൽ ചിലരും. പുരുഷോത്തമൻ, ബാലകൃഷ്ണൻ, ഗംഗാധരൻ, ഹരിദാസൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group