എടപ്പാൾ : ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യകരമായ ജനതയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുമായി പുണെ ആസ്ഥാനമായുള്ള ഹണ്ടേഴ്‌സ് ട്രക്ക് ആൻഡ് സോഷ്യൽ ക്ലബ്ബ് കശ്മീരിൽനിന്നാരംഭിച്ച സൈക്കിൾ സവാരി എടപ്പാളിലെത്തി.
ഒരു മാസം മുൻപ് കശ്മീരിൽനിന്നാരംഭിച്ച സവാരിയിലുള്ള ഒരു വനിതയടക്കം ഒൻപതംഗങ്ങളും മഹാരാഷ്ട്രക്കാരാണ്.
സച്ചിൻ ദാദ മെഹല, അവിനാഷ് പാട്ടീൽ, തുഷാർ തവ്ഹാരെ, രാജേഷ് ഷെവ്കാരി, ദയാനന്ദ ഷിൻഡെ, സന്ദേശ് ദിഗെ, സുശീൽ കദം, രോഹിണി പോട്ടെ എന്നിവരടങ്ങുന്ന സംഘാംഗങ്ങളെല്ലാം വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. നേരത്തെ ഇതേ സംഘം നടത്തിയ പുണെ-കന്യാകുമാരി യാത്രയിൽ ഇവരോടൊപ്പം എടപ്പാൾ കുറ്റിപ്പാലയിലെ പി.വി. സവ്യനുമുണ്ടായിരുന്നു. യാത്ര ഇവിടെയെത്തിയപ്പോൾ അദ്ദേഹവും ഇവരെ കണ്ട് യാത്രാമംഗളം നേരുകയും കുറെ ദൂരം അനുഗമിക്കുകയും ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group