അമ്പലപ്പുഴ : വിദ്യാർഥിസംഘടനാകാലം തൊട്ടേ തനിക്ക് അങ്ങേയറ്റം ആദരമുള്ള നേതാവാണ് ജി. സുധാകരനെന്ന് സി.പി.എം. നേതാവ് പി. ജയരാജൻ. ജി. ഭുവനേശ്വരൻ രക്തസാക്ഷിത്വ ദിനാചരണത്തിന് ചാരുംമൂട്ടിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പോകവേയാണ് ആലപ്പുഴ പറവൂരിലെ വീട്ടിൽ ജി. സുധാകരനെ അദ്ദേഹം സന്ദർശിച്ചത്.
വിദ്യാർഥിസംഘടനാ പ്രവർത്തകരായിരുന്ന കാലത്ത് എന്റെ നേതാവായിട്ടുള്ള ആളാണ് ജി. സുധാകരൻ. കെ.എസ്.എഫിന്റെ ഭാഗമായി ഞങ്ങളൊക്കെ പ്രവർത്തിക്കുമ്പോൾ സംസ്ഥാന നേതാവാണ് അദ്ദേഹം. എസ്.എഫ്.ഐ. രൂപവത്കരണത്തെത്തുടർന്ന് അദ്ദേഹം സെക്രട്ടറിയായുള്ള സംസ്ഥാനകമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു- പി. ജയരാജൻ പറഞ്ഞു.
ഭുവനേശ്വരൻ രക്തസാക്ഷിത്വ അനുസ്മരണത്തിൽ പങ്കെടുക്കാനാണു വന്നത്. ഭുവനേശ്വരന്റെ സഹോദരനെന്നനിലയിൽക്കൂടിയാണ് ജി. സുധാകരനെ കാണാനാഗ്രഹിച്ചത്. ദീർഘകാലമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. സുധാകരന്റെ മകന്റെ ഭാര്യ കണ്ണൂരുകാരിയാണെന്നതും സന്തോഷമുള്ള കാര്യമാണെന്ന് ജയരാജൻ പറഞ്ഞു. പി. ജയരാജൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കേരളം -മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകം സുധാകരനു സമ്മാനിച്ചാണു മടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group