തെന്മല : മണ്ഡലകാലം, ക്രിസ്മസ്, ന്യൂ ഇയർ എന്നിവ പ്രമാണിച്ച് കൊല്ലം-തിരുമംഗലം ദേശീയപാതയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് വാഹനപരിശോധന കർശനമാക്കാൻ കേരള-തമിഴ്‌നാട് സംയുക്ത ബോർഡർ മീറ്റിങ്ങിൽ തീരുമാനം. ദേശീയപാതയിൽ സംയുക്തമായുള്ള വാഹനപരിശോധന ശക്തമാക്കാനും അതിർത്തി കടന്നുള്ള മദ്യം, മയക്കുമരുന്ന് വ്യാപനം തടയുന്നതിനും റൂറൽ ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യുവിെൻറയും തെങ്കാശി പോലീസ് സൂപ്രണ്ട് വി.ആർ.ശ്രീനിവാസിെൻറയും നേതൃത്വത്തിൽ ആര്യങ്കാവിൽ ചേർന്ന യോഗത്തിൽ തീരുമാനമുണ്ടായി.
അന്തസ്സംസംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിച്ച് ഗതാഗതം സുരക്ഷിതമാക്കുന്നതിനുമുള്ള സംയുക്ത നടപടികൾ സ്വീകരിക്കും.
തെങ്കാശി ഡി.എസ്.പി. തമിഴ് ഇനിയൻ, തെന്മല ഡി.എഫ്.ഒ. എ.ഷാനവാസ്, കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സക്കറിയ മാത്യു, പുനലൂർ ഡിവൈ.എസ്.പി. വി.എസ്.പ്രദീപ്കുമാർ, കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി.രാജേഷ്, കുളത്തൂപ്പുഴ, തെന്മല, അച്ചൻകോവിൽ സ്റ്റേഷൻ ഓഫീസർമാരായ ബി.അനീഷ്, ജി.പുഷ്പകുമാർ, ആർ.ശ്രീകൃഷ്ണകുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group