അമ്പവലയൽ : കാരച്ചാൽ ജി.യു.പി. സ്കൂളിൽ ഒരുക്കിയ പലഹാരമേള ശ്രദ്ധേയമായി. എൽ.പി. വിഭാഗം പാഠ്യപദ്ധതിയുടെ ഭാഗമായാണ് പലഹാരമേള സംഘടിപ്പിച്ചത്. 60 ഇനം പലഹാരങ്ങൾ തയ്യാറാക്കിയ മേള സ്കൂളിലെ പാചകത്തൊഴിലാളി മണിയമ്മ ഉദ്ഘാടനംചെയ്തു.
ഉണ്ണിയപ്പം, നെയ്യപ്പം, കൊഴുക്കട്ട, അവിൽ വിളയിച്ചത് തുടങ്ങി നാവിൽ കൊതിയുണർത്തും നാടൻപലഹാരങ്ങളുടെ ഒരു മേള. കാരച്ചാൽ ഗവ. യു.പി. സ്കൂളിലെ കുട്ടികൾക്ക് ഈ ദിനം മറക്കാൻപറ്റാത്തതായിരുന്നു. എൽ.പി. വിഭാഗം പാഠപുസ്തകത്തിലെ പലഹാരങ്ങളെ നേരിട്ട് കുട്ടികളെ പരിചയപ്പെടുത്താനും രുചിക്കാനുമാണ് പലഹാരമേള സംഘടിപ്പിച്ചത്. 60 ഇനം പലഹാരങ്ങളാണ് ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾ ഉണ്ടാക്കിക്കൊണ്ടുവന്നത്. എൽ.പി. വിഭാഗം കുട്ടികൾ സ്കൂളിലെ പാചകത്തൊളിലാളി മണിയമ്മയ്ക്ക് പലഹാരം നൽകിക്കൊണ്ട് മേള ഉദ്ഘാടനംചെയ്തു. മേളയ്ക്കൊടുവിൽ എല്ലാവരും ഒരുമിച്ചിരുന്ന് പലഹാരങ്ങൾ കഴിച്ചാണ് പിരിഞ്ഞത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group