തിരൂരങ്ങാടി : കാഴ്ചയില്ലാത്തവരുടെ സന്തോഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചൊരു യാത്ര നടത്തിയിരിക്കുകയാണ് തിരൂരങ്ങാടി താലൂക്ക് ഫെഡറേഷൻ ഓഫ് ബ്ലൈൻഡിലെ അംഗങ്ങൾ.
കാഴ്ചയില്ലാത്തവരുടെ ഈ കൂട്ടായ്‌മ ഇവർക്കായി ക്ഷേമപ്രവർത്തനങ്ങളും തൊഴിൽസഹായങ്ങളും വിനോദപരിപാടികളും നടത്താറുണ്ട്. പരിമിതമായ യാത്രകളിലും ചടങ്ങുകളിലും പങ്കെടുക്കുന്ന ഇവരെ കടൽത്തീരത്തേക്കും ചരിത്രവിശേഷങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോയത് പാലത്തിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ബി-ടീം സൗഹൃദക്കൂട്ടായ്‌മയാണ്.
രണ്ടു ബസുകളിലായി പുറപ്പെട്ട സംഘം പാട്ടും കഥപറച്ചിലുമായി ഒരുദിനം കഴിച്ചുകൂട്ടിയാണ് സന്തോഷമുള്ള യാത്ര നടത്തിയത്.
യാത്രയയപ്പ് ചടങ്ങിൽ തിരൂരങ്ങാടി നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി, പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി. ഷാഹുൽഹമീദ്, ഡോ. മച്ചിഞ്ചേരി കബീർ, താപ്പി അബ്ദുള്ളക്കുട്ടി ഹാജി, മൂഴിക്കൽ കരീം ഹാജി, അഷ്‌റഫ് കുന്നുമ്മൽ, അസീസ് കൂളത്ത്, അബ്ബാസ് ഒള്ളക്കൻ, സി. മുഹമ്മദ് റിയാസ്, നൗഷാദ് സിറ്റിപാർക്ക്, അഷ്‌റഫ് കുഞ്ഞാവാസ്, പി.കെ. മഹ്‌സൂം തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group