ചെണ്ടയിൽ താളവിസ്മയം തീർക്കാൻ ആറ് വയസ്സുകാരും 68 വയസ്സുകാരും

ചെണ്ടയിൽ താളവിസ്മയം തീർക്കാൻ ആറ് വയസ്സുകാരും 68 വയസ്സുകാരും
ചെണ്ടയിൽ താളവിസ്മയം തീർക്കാൻ ആറ് വയസ്സുകാരും 68 വയസ്സുകാരും
Share  
2024 Nov 30, 09:20 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വൈക്കം : ചെണ്ടവാദ്യത്തിന്റെ അടിസ്ഥാന ശാസ്ത്രീയവശങ്ങൾ സ്വായത്തമാക്കിയ ആറുവയസ്സുകാരൻ മുതൽ 68 വയസ്സുവരെയുള്ള കലാകാരന്മാർ ചേർന്ന് ക്ഷേത്രമുറ്റത്ത് ഒരുക്കിയ ചെണ്ടവാദ്യത്തിലെ അരങ്ങേറ്റം തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിന് ഭക്തിയുടെ താളലയം പകർന്നു. വെള്ളിയാഴ്ച രാവിലെ ഒൻപതിനും 10-നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് ഉത്സവം കൊടിയേറിയത്. ഈ സമയത്ത് ക്ഷേത്രം സേവാപ്പന്തലിലായിരുന്നു ആറ് വയസ്സുകാരൻമുതൽ 68 വയസ്സുവരെയുള്ളവരുടെ ചെണ്ടവാദ്യത്തിലെ അരങ്ങേറ്റം.


ചെണ്ടവാദ്യവിദ്വാൻ വൈക്കം രാധാകൃഷ്ണന്റെ ശിഷ്യഗണത്തിൽ ചെണ്ടവാദ്യം പഠിച്ച ആറ് വയസ്സുമുതൽ പ്രായമുള്ള 13 ബാലപ്രതിഭകളും ചെണ്ടയിൽ ആഭിമുഖ്യമുള്ള 20-ഓളം 68 പിന്നിട്ട പുരുഷന്മാരുമാണ് ചെണ്ടവാദ്യത്തിന്റെ താളവും മേളവും കൊഴുപ്പിച്ച് കൊടിയേറ്റിന് അരങ്ങുണർത്തിയത്. തലയോലപ്പറമ്പ് മാതൃഭൂമി ഏജന്റ് രാമചന്ദ്രന്റെ പേരക്കുട്ടി ശിവദത്തും മേളപ്പെരുക്കം ഉണർത്താൻ മുൻനിരയിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിന്റെ സേവാപ്പന്തലിലാണ് അരങ്ങേറ്റക്കാർ ഒത്തുകൂടിയത്. താളവാദ്യമേഖലയിൽ പ്രാഗല്‌ഭ്യം നേടിയ 20 വാദ്യകലാകാരന്മാർകൂടി അണിചേർന്നപ്പോൾ ചെണ്ടയുടെ മേളപ്പെരുക്കം ഉത്സവാന്തരീക്ഷത്തിന് മാറ്റുകൂട്ടി.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25