പാന്‍ 2.0: നിലവിലുള്ളത് പുതുക്കേണ്ടതുണ്ടോ? പുതുക്കിയത് സൗജന്യമായി ലഭിക്കുമോ? കൂടുതല്‍ അറിയാം

പാന്‍ 2.0: നിലവിലുള്ളത് പുതുക്കേണ്ടതുണ്ടോ? പുതുക്കിയത് സൗജന്യമായി ലഭിക്കുമോ? കൂടുതല്‍ അറിയാം
പാന്‍ 2.0: നിലവിലുള്ളത് പുതുക്കേണ്ടതുണ്ടോ? പുതുക്കിയത് സൗജന്യമായി ലഭിക്കുമോ? കൂടുതല്‍ അറിയാം
Share  
2024 Nov 27, 11:02 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

സാങ്കേതിക വിദ്യയിലധിഷ്ഠിതമായി സജീകരിക്കുന്നതിന്റെ ഭാഗമായി പാന്‍ 2.0 അവതരിപ്പിച്ച് ആദായ നികുതി വകുപ്പ്. ഡൈനാമിക് ക്യൂആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തി സേവനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവില്‍ പാന്‍ ഉള്ളവര്‍ പുതിയതായി അപേക്ഷിക്കേണ്ടതില്ല. ഉപയോക്താക്കള്‍ക്കായി ചോദ്യോത്തര മാതൃകയില്‍ ഐടി വകുപ്പ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. പ്രസക്തമായ ചോദ്യങ്ങളും ഉത്തരങ്ങളും:



1. നിലവിലുള്ള പാന്‍ കാര്‍ഡ് ഉടമകള്‍ പുതിയതിനായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ടോ?


നിലവില്‍ പാന്‍ കാര്‍ഡ് ലഭിച്ചവര്‍ പുതിയ പാന്‍ 2.0വിന് അപേക്ഷിക്കേണ്ടതില്ല. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഉണ്ടെങ്കില്‍ മാത്രം പുതിയതിനായി അപേക്ഷിച്ചാല്‍ മതി.


2. ഒന്നില്‍ കൂടുതല്‍ പാന്‍ കൈവശമുള്ളവര്‍


1961ലെ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കാന്‍ അനുവാദമില്ല. ഒന്നില്‍ കൂടുതല്‍ ഉള്ളവര്‍ അസസിങ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം.


3. പാന്‍ 2.0 പദ്ധതി പ്രകാരം പേര്, അക്ഷരത്തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താന്‍ കഴിയുമോ?


പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഉള്‍പ്പടെയുള്ളവ സൗജന്യമായി തിരുത്താം. പാന്‍ 2.0 പദ്ധതി നിലവില്‍വന്ന ശേഷമാണ് അതിന് കഴിയുക. നിലവില്‍ എന്‍എസ്ഡിഎല്‍, ടിടിഐഐഎസ്എസ് വെബ്‌സൈറ്റുകള്‍ വഴി വിവരങ്ങള്‍ സൗജന്യമായി പുതുക്കാന്‍ അവസരമുണ്ട്.


4. വിലാസം പഴയതാണ്. പുതിയ പാന്‍ കാര്‍ഡ് വിതരണം ചെയ്താല്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?


നിലവിലെ പാന്‍ കാര്‍ഡില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ ഉണ്ടെങ്കില്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യില്ല. അതായത് പുതുക്കിയത് ലഭിക്കാന്‍ പാന്‍ ഉടമ ആവശ്യപ്പെടണം. നിലവില്‍ വിവരങ്ങള്‍ പുതുക്കേണ്ടവര്‍ക്ക് എന്‍എസ്ഡിഎല്‍, യുടിഐഎസ്എല്‍ എന്നീ വെബ്‌സൈറ്റുകള്‍ വഴി ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം.


5. നിലവിലുള്ള കാര്‍ഡിലെ ക്യൂആര്‍ കോഡ് പുതിയതിലേതിന് സമാനമാണോ?


2017-18 മുതല്‍ പാന്‍ കാര്‍ഡുകളില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതിലും അത് തുടരും. ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്നവിധത്തിലായിരിക്കും പാന്‍ 2.0ലെ ഡൈനാമിക് ക്യൂആര്‍ കോഡ്. ക്യൂആര്‍ കോഡ് ഇല്ലാത്ത പഴയ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡിന് അപേക്ഷിക്കാം. പാന്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ക്യൂആര്‍ കോഡ് വഴി കഴിയും.


6. എന്താണ് പാന്‍ 2.0?


അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പാന്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പാന്‍ അനുവദിക്കല്‍, തിരുത്തലുകള്‍ തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഈ പദ്ധതിക്ക് കീഴില്‍ ഐടി വകുപ്പ് ഏകീകരിച്ചിരിക്കുന്നു. ടാനുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് പാന്‍ വാലിഡേറ്റ് ചെയ്യാനാകും.


7. നിലവിലുള്ളതില്‍ നിന്ന് പാന്‍ 2.0 എപ്രകാരം വ്യത്യസ്തമായിരിക്കും?


നിലവില്‍ മൂന്ന് വ്യത്യസ്ത പോര്‍ട്ടലുകള്‍(ഇ-ഫയലിങ് പോര്‍ട്ടല്‍, യുടിഐഐഎസ്എല്‍, പ്രോട്ടീന്‍ ഇ-ഗവ. പോര്‍ട്ടല്‍) വഴി ചെയ്യുന്ന പാനുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഏകൃകൃത സംവിധാനത്തിന് കീഴിലാകും. പാന്‍ അനുവദിക്കല്‍, പുതുക്കല്‍, ടാന്‍ അനുവദിക്കല്‍, പുതുക്കല്‍, ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍, ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, ഇ-പാന്‍ അപേക്ഷ, പാന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ എന്നിവയെല്ലാം ഏകീകൃത സംവിധാനംവഴി നല്‍കാന്‍ കഴിയും.


പാന്‍ അനുവദിക്കല്‍, പുതുക്കല്‍, തിരുത്തലുകള്‍ വരുത്തല്‍ എന്നിവ സൗജന്യമായി ചെയ്യാന്‍ കഴിയും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ വിലാസത്തില്‍ ഇ-പാന്‍ ലഭിക്കും. കാര്‍ഡ് രൂപത്തില്‍ ലഭിക്കാന്‍ 50 രൂപ നല്‍കണം. ഇന്ത്യക്ക് പുറത്തെ വിലാസത്തിലാണ് ലഭിക്കേണ്ടതെങ്കില്‍ 15 രൂപയും തപാല്‍ കൂലിയും അധികമായി നല്‍കണം.



marmmachikila-posre-revired
samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25