സ്നേഹക്കടയായി ‘ജൂലായ് 30’ നൗഫൽ ഉയർത്തിയത് അതിജീവനത്തിന്റെ ഷട്ടർ

സ്നേഹക്കടയായി ‘ജൂലായ് 30’ നൗഫൽ ഉയർത്തിയത് അതിജീവനത്തിന്റെ ഷട്ടർ
സ്നേഹക്കടയായി ‘ജൂലായ് 30’ നൗഫൽ ഉയർത്തിയത് അതിജീവനത്തിന്റെ ഷട്ടർ
Share  
2024 Nov 26, 10:17 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മേപ്പാടി: മേപ്പാടി ടൗണിൽ നൗഫൽ ഒരു സ്നേഹക്കട തുറന്നു. നടുക്കുന്ന ഓർമ്മകളെ ചേർത്തുവെച്ച് അതിനൊരു പേരുമിട്ടു -‘ജൂലായ് 30’. പ്രകൃതി താണ്ഡവമാടിയ ജൂലായ് 30-ലെ ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ കയ്‌പ്പുറ്റ ഓർമ്മകളുടെ ശക്തിയിൽ നൗഫൽ ഉയർത്തിയത് അതിജീവനത്തിന്റെ ഷട്ടർ.


‘‘എന്റെ കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല...” -ഇടറുന്ന ശബ്ദത്തെ മെരുക്കി, നൗഫൽ പറയുന്നു.‘‘ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നേ ഭാര്യ സജ്നയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ... ഇവിടെ ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു പറയാറ്. ഇപ്പോ ബേക്കറിയായപ്പോൾ...” -നൗഫലിന്റെ വാക്കുകൾ മുറിയുന്നു.


ഉരുൾദുരന്തമറിഞ്ഞ് ഒമാനിൽനിന്നെത്തുമ്പോൾ കളത്തിങ്കൽ നൗഫലിനെ സ്വീകരിക്കാൻ ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനും കുടുംബവുമൊന്നുമുണ്ടായിരുന്നില്ല. കുടുംബത്തിലെ 11 പേരെയാണ് ഉരുളെടുത്തത്. നാടും വീടും കൂട്ടുകാരെയും ഉരുളെടുത്തു. മുണ്ടക്കൈയിൽ വീടിരുന്നിടത്ത് അവശേഷിച്ചത് വലിയ പാറക്കല്ലുമാത്രം...


വേദനകളൊന്നും ഒരിക്കലും മായില്ലെങ്കിലും നാലുമാസങ്ങൾക്കിപ്പുറം നൗഫൽ അതിജീവനത്തിന്റെ പാതയിലാണ്. കടയുടെ പേരെഴുതിയ ബോർഡിൽ ‘ആഫ്റ്റർ’ എന്ന് ഇംഗ്ലീഷിലെഴുതിയ ആവിപറക്കുന്ന കാപ്പിക്കപ്പും മലമുകളിലുദിക്കുന്ന സൂര്യനും ചേർത്തുവെച്ചിട്ടുണ്ട്. ‘‘കാപ്പിക്കപ്പും സൂര്യനുമൊക്കെ എന്‍റെ അതിജീവനത്തിന്‍റെ പ്രതീക്ഷകളാണ്...” -നൗഫൽ പറഞ്ഞു.


കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) ആണ് നൗഫലിനായി ബേക്കറിയൊരുക്കിയത്. ‘‘ഉപജീവനത്തിനായി എന്തുതുടങ്ങുമെന്ന് കെ.എൻ.എം. അധികൃതർ ചോദിച്ചപ്പോൾ ബേക്കറി എന്നല്ലാതെ മറ്റൊരു ഉത്തരം എനിക്കുണ്ടായില്ല. ഞങ്ങളുടെ ആഗ്രഹങ്ങളും എന്റെ ഓർമ്മകളും... അങ്ങനെയെല്ലാമാണ് ഈ സ്ഥാപനം’’ -നൗഫൽ പറഞ്ഞു.


മാഞ്ഞുപോകാത്ത മുണ്ടക്കൈ


മേപ്പാടി-തൊള്ളായിരംകണ്ടി റോഡിലാണ് ‘ജൂലായ് 30 റെസ്റ്റോറന്റ് ആൻഡ് ബേക്സ്’.

കട തുറന്നതറിഞ്ഞ് എത്തിയവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നൗഫലും സുഹൃത്തുക്കളായ ഷഫീഖ് മുഹമ്മദും ഷാഫിയും നൗഷാദും സെയ്ഫുദ്ദീനുമെല്ലാം. ബാല്യകാലസുഹൃത്തായ ഷഫീഖ് മുഹമ്മദാണ് ബേക്കറിനടത്തിപ്പിലും നൗഫലിന് കൂട്ടായുള്ളത്. കടയ്ക്കുള്ളിൽ കയറിയാൽ മാഞ്ഞുപോകാത്തൊരു മുണ്ടക്കൈ അങ്ങാടിയെയും കാണാം. ചായങ്ങൾ ചാലിച്ചു വരച്ച പച്ചവിരിച്ച പഴയ മുണ്ടക്കൈ. ഓർമ്മകളിൽ മാത്രമുള്ള മുണ്ടക്കൈ.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25