പാലക്കാട് : എവിടെനോക്കിയാലും താടിക്കാർ. ചെറുതുമുതൽ നീണ്ടുകിടക്കുന്ന വമ്പൻ താടികൾവരെ. കട്ടത്താടിയും കട്ടികുറഞ്ഞ താടിയും. അങ്ങനെ പലതരം വ്യതസ്തമായ താടികളുണ്ട് ഇക്കൂട്ടത്തിൽ. കേരള ബിയേഡ് സൊസൈറ്റിയുടെ (കെ.ബി.എസ്.) നേതൃത്വത്തിൽ പാലക്കാട് ചെമ്പൈകോളേജിലെ എം.ഡി. രാമനാഥൻഹാളിൽ നടന്ന താടിക്കാരുടെ സംഗമമാണ് വേദി. ‘നോ ഷേവ് നവംബർ’ എന്ന കാമ്പയിന്റെ ഭാഗമായിരുന്നു ഈ ഒത്തുചേരൽ.
800 പേരാണ് സംഘടനയിലുള്ളത്. ഇതിൽ 300 ഓളം പേർ പങ്കെടുത്തു. സാമൂഹികമാധ്യമപ്രവർത്തകൻ ഫിലിപ്പ് മമ്പാട് സംഗമം ഉദ്ഘാടനംചെയ്തു. കെ.ബി.എസ്. സംസ്ഥാന പ്രസിഡന്റ് ഷഫീഖ് സുലൈമാൻ പാവറട്ടി അധ്യക്ഷനായി. ചലച്ചിത്രതാരം നൈറ നിഹർ, കെ.ബി.എസ്. സംസ്ഥാന സെക്രട്ടറി അരുൺ പിഴല, സുബൈർ കൊപ്പം തുടങ്ങിയവർ പങ്കെടുത്തു. അർബുദരോഗികൾക്കുള്ള സഹായവിതരണം, ചക്രക്കസേര വിതരണം, കേശദാനം എന്നിവയും നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group