ചെറുതുരുത്തി : നിളയുടെ ഓളപ്പരപ്പുകളിൽ ഇനിയൊരിക്കലും കടത്തുതോണികളിറങ്ങില്ല എന്ന് കരുതിയവർക്ക് തെറ്റി. ഒരു കാലത്തു നിളയുടെ അക്കരെ കടക്കാൻ ആളുകൾ ഏറെ ഉപയോഗിച്ചിരുന്ന കടത്തുതോണിക്കു വീണ്ടും അതിജീവനം.
പുഴയോരത്തെ സ്വകാര്യ ടൂറിസം സംരംഭമായി ആരംഭിച്ച നിള ബോട്ട് ക്ലബ്ബ് ആണ് വീണ്ടും കടത്തുതോണി സവാരി പുഴയിൽ ആരംഭിച്ചത്.
പാലങ്ങൾ വന്നതോടെ കടത്തുതോണികൾ ആരും ഉപയോഗിക്കാതായി. പിന്നെ പതിയെ പതിയെ അവ നിളയുടെ ഓളങ്ങളിൽ നിന്ന് അപ്രത്യക്ഷമായി.
നിളയോര ടൂറിസത്തിന്റെ ഭാഗമായാണ് ഭാരതപ്പുഴയിൽ വീണ്ടും കടത്തുതോണിയിറങ്ങിയത്. ഓർമകൾ അയവിറക്കി 'നിള റാണി' എന്ന വലിയ കടത്തുവള്ളത്തിൽ പുഴയിലെ ഓളങ്ങൾ വകഞ്ഞുമാറ്റി സഞ്ചരിക്കാം. പത്തിലധികം പേർക്കു ഒരേസമയം ഈ തോണിയിൽ സഞ്ചരിക്കാം.
മുന്നിലും പിന്നിലും വലിയ മുളകളുമായി തോണിയെ നിയന്ത്രിക്കാൻ വിദഗ്ധരായ തോണിക്കാരുണ്ട്. എല്ലാ ദിവസവും ചെറുതുരുത്തിയിലെത്തി വള്ളത്തിൽ കയറാം. വൈകുന്നേരം സൂര്യാസ്തമയം അതിമനോഹരമായി പുഴയിൽ ഇരുന്നു കാണാം. ചെറുതുരുത്തി കൊച്ചിൻ പാലത്തിന്റെയും റെയിൽവേ പാലത്തിന്റെ മധ്യഭാഗത്തായി പുഴയിൽ നിലവിലുള്ള ബോട്ടു സവാരിക്കൊപ്പം ആണ് തോണി സർവീസും ആരംഭിച്ചത്. ആദ്യ ദിനം തന്നെ ഒട്ടേറെപ്പേർ തോണിയാത്രയ്ക്കെത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group