ശബരിമല : എരുമേലി വഴി കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കുപോകുന്ന തീർത്ഥാടകരെ വരവേൽക്കാൻ വലിയാനവട്ടം ഒരുങ്ങുന്നു. ഈ പാതയിലെ പ്രധാന ഇടത്താവളമാണ് വലിയാനവട്ടം. വനംവകുപ്പിന്റെ 10 ഏക്കർ സ്ഥലത്ത് അടിക്കാട് തെളിച്ച് 30 കടകൾ ഒരുങ്ങുകയാണ്. വിരിവെയ്ക്കുന്നതിനുള്ള സൗകര്യമാണ് പ്രധാനമായും ഇവിടെയുള്ളത്.
മൂലക്കയം, കിസുമം, അട്ടത്തോട് ഭാഗങ്ങളിലെ എക്കോ ഡിവലപ്മെന്റ് കമ്മിറ്റികളാണ് ഇത് തയ്യാറാക്കുന്നത്. മണ്ഡല-വിളക്ക് സമയത്താണ് ഇതുവഴി കൂടുതൽ തീർഥാടകരെത്തുന്നത്. നേരത്തേ, വലിയാനവട്ടത്ത് ആനശല്യം പതിവായിരുന്നു. ഇപ്പോൾ ചുറ്റും വേലികെട്ടിയിരിക്കുന്നതിനാൽ ആശ്വാസമുണ്ട്. ചെറിയാനവട്ടത്തും ചായക്കടയും ഹോട്ടലും വിരിയുമൊക്കെ എക്കോ ഡിവലപ്മെന്റ് കമ്മിറ്റി ഒരുക്കുന്നുണ്ട്.
കാൽനൂറ്റാണ്ട് പിന്നിട്ട് ഇ.ഡി.സി.കൾ
അയ്യപ്പഭക്തർക്ക് മിതമായ നിരക്കിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും കടകൾ പ്രവർത്തിക്കുന്നതിനാലും വനം വന്യജീവി സമ്പത്തിനുണ്ടാകുന്ന ആഘാതം ലഘൂകരിക്കുന്നതിനായി 1998-ലാണ് ‘സ്വാമി അയ്യപ്പ പൂങ്കാവന പുനരുദ്ധാരണ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ’ (എസ്.എ.പി.പി.ഇ.ഡി.സി.) രൂപവത്കരിച്ചത്. ഇന്ത്യാ ഇക്കോ ഡിവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായായിരുന്നു ഇത്.
വനത്തെ ആശ്രയിച്ച് കഴിയുന്ന തദ്ദേശീയരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. കാനനപാതയിലെ പ്രധാന താവളങ്ങളായ അഴുതക്കടവ്, കല്ലിടുംകുന്ന്, വള്ളിത്തോട്, വെള്ളാരംചെറ്റ, പുതുശ്ശേരി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവ കേന്ദ്രീകരിച്ച് രൂപവത്കരിച്ച എസ്.എ.പി.പി.ഇ.ഡി.സി.കളിൽ 400-ഓളം അംഗങ്ങളുണ്ട്. ഇവർചേർന്ന് ഗ്രൂപ്പ് അടിസ്ഥാനത്തിലും വ്യക്തിഗതമായും 200-ഓളം സേവനകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
സർക്കാർ നിശ്ചയിക്കുന്ന നിരക്കിലാണ് ഭക്ഷണസാധനങ്ങളും സേവനങ്ങളും നൽകുന്നത്. കാനനപാതയിൽ ജനറേറ്റർ ഉപയോഗിച്ച് വെളിച്ചം ലഭ്യമാക്കിയിട്ടുണ്ട്. ഇ.ഡി.സി.അംഗങ്ങളും എലിഫന്റ് സ്‌ക്വാഡും സുരക്ഷ ഉറപ്പാക്കുന്നു. സർക്കാർ അംഗീകൃത വിലവിവരപ്പട്ടിക സേവനകേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
പരാതികൾ രേഖപ്പെടുത്താൻ എല്ലാ സേവനകേന്ദ്രങ്ങളിലും രജിസ്റ്റർ ലഭ്യമാണ്. കാനനപാതയിൽ നാലിടങ്ങളിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ ക്രമീകരിച്ചിട്ടുണ്ട്. എല്ലാ സേവനകേന്ദ്രങ്ങളിലും സൗജന്യമായാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. തീർഥാടകർ വിരിവെയ്ക്കുന്ന താവളങ്ങൾ സൗരവേലി സ്ഥാപിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. താവളങ്ങളിലെല്ലാംതന്നെ ടോയ്‌ലറ്റ് സംവിധാനം ഏർപ്പാടാക്കി.
ലക്ഷ്യം പരിസ്ഥിതിസൗഹൃദ സേവനങ്ങൾ
പരിസ്ഥിതിസൗഹൃദമായി സേവനങ്ങൾ നൽകുകയാണിവിടെ. ഇ.ഡി.സി.കൾ വഴി തദ്ദേശീയരായ ഒട്ടേറെപ്പേർക്ക് കൂടുതൽ തൊഴിലും വരുമാനവും ലഭിച്ചുതുടങ്ങി. തീർഥാടകർ ചൂഷണത്തിൽനിന്ന് രക്ഷപ്പെട്ടു. പെരിയാർ കടുവാ സങ്കേതം മാലിന്യമുക്തമാകുകയും ചെയ്തു.
എസ്.സന്ദീപ്, ഡെപ്യൂട്ടി ഡയറക്ടർ,
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം
നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ
തൃശ്ശൂർ : വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നുവരുന്ന
സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം നവംബർ 27 മുതൽ 18 ദിവസം ഓൺലൈനിൽ നടക്കുന്നു .
കഴിഞ്ഞ 28 വർഷങ്ങളായി വാസ്‌തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ
വാസ്തുശാസ്ത്ര ആചാര്യൻ ഡോ .നിശാന്ത് തോപ്പിൽ M.Phil,Ph .D 18 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നേതൃത്വം നൽകും
ജീവിതത്തിൽ വാസ്‌തുശാസ്‌ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതോടൊപ്പം വാസ്‌തുശാസ്‌ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്ന തച്ചുശാസ്ത്രത്തെക്കുറിച്ചും സമഗ്രപഠനം നടത്താനും സയന്റിഫിക് വാസ്‌തുവിലൂടെ കഴിയുമെന്ന് വാസ്തുഭാരതി വേദിക് റിസർച്ച് അക്കാദമി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു .
നവംബർ 27 മുതൽ 18 ദിവസങ്ങളിൽ മുടങ്ങാതെ തുടർച്ചയായി ഡോ .നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക് വാസ്തു ക്ലാസ്സുകൾ ഓൺലൈനിൽ പഠിതാക്കൾക്ക് ലഭിച്ചുകൊണ്ടേയിരിക്കും
സ്വന്തം വീടിൻ്റെ വാസ്‌തു മനസ്സിലാക്കാനും ഈ കോഴ്‌സ് ഉപകരിക്കും . മയമതം ,മാനസാരം,അപരാജിത പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക .
അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പുരാണഗ്രന്ഥങ്ങളെ ആധാരമാക്കിയാണ് സയന്റിഫിക് വാസ്‌തു ശാസ്ത്രപഠനം തുടരുക .
.ഓൺലൈൻ ക്ളാസ്സിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ
വിവരങ്ങൾക്കും താമസിയാതെ ബന്ധപ്പെടുക 9744830888 . 8547969788 .7034207999
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group