കോൾപ്പാടത്ത് അതിഥികളുടെ മേളം; ഇത്തവണ രാജാപ്പരുന്ത്

കോൾപ്പാടത്ത് അതിഥികളുടെ മേളം; ഇത്തവണ രാജാപ്പരുന്ത്
കോൾപ്പാടത്ത് അതിഥികളുടെ മേളം; ഇത്തവണ രാജാപ്പരുന്ത്
Share  
2024 Nov 19, 10:33 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

തൃശ്ശൂർ : ജില്ലയിലെ കോൾപ്പാടത്ത് വിരുന്നുകാരുടെ തിരക്കുതുടങ്ങി. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയെത്തുന്ന ഇവരിൽ പലരും അപൂർവ സന്ദർശകരുമാണ്. പുല്ലഴി കോൾപ്പാടത്ത് കഴിഞ്ഞയാഴ്ച വിരുന്നെത്തിയത് കായൽപ്പരുന്താണ്. കഴിഞ്ഞദിവസം അപൂർവയിനത്തിൽപ്പെട്ട രാജാപ്പരുന്തിനെയും ഇവിടെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും പക്ഷിനിരീക്ഷകനുമായ ജിജോയ് ഇമ്മട്ടിയുടെ ക്യാമറയിലാണ് രാജാപ്പരുന്ത് പതിഞ്ഞത്.


ഇംപീരിയൽ ഈഗിൾ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം അക്വില ഹിലായിക്ക (Aquila heliaca) എന്നാണ്. പക്ഷിനിരീക്ഷണ വെബ്സൈറ്റായ ഇ ബേഡിലെ വിവരങ്ങൾ പ്രകാരം 2003-ൽ കണ്ണൂരിൽ ഇതിനെ കണ്ടിട്ടുണ്ട്. അതിനുശേഷം സംസ്ഥാനത്ത് ഇവയുടെ സാന്നിദ്ധ്യവും ചിത്രവും ആദ്യമായാണ് രേഖപ്പെടുത്തുന്നത്.


തെക്കുകിഴക്കൻ യൂറോപ്പിലും പടിഞ്ഞാറ് മധ്യേഷ്യ വരെയുള്ള പാലിയാർട്ടിക്ക് മേഖലകളിലുമാണ് രാജാപ്പരുന്തുകൾ പ്രജനനം നടത്തുന്നത്. ശൈത്യകാലത്ത് ഇവ വടക്കുകിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, തെക്ക്, കിഴക്കൻ ഏഷ്യ മേഖലകളിലേക്ക്‌ പറന്നെത്തും. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നാച്വർ ആൻഡ് നാച്വർ റിസോഴ്‌സിന്റെ (ഐ.യു.സി.എൻ.) ചുവന്ന പട്ടിക പ്രകാരം ഇവ വംശനാശസാധ്യതയുള്ള പക്ഷിയാണ്.


തൃശ്ശൂർ-പൊന്നാനി കോൾമേഖലയിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ കോൾ ബേഡേഴ്സ് കളക്ടീവിന്റെ നേതൃത്വത്തിൽ നടത്തുന്ന നിരീക്ഷണത്തിൽ ഇതേ ജനുസ്സിൽപ്പെട്ട വലിയ പുള്ളിപ്പരുന്തിനെയും ചെറിയ പുള്ളിപ്പരുന്തിനെയും കണ്ടെത്തിയതായി പക്ഷിനിരീക്ഷകൻ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25