.jpeg)
അക്രമത്തിനും അഴിമതിക്കുമുള്ള ശരിയായ കാരണങ്ങളാണ് മയക്കുമരുന്നിനും മദ്യത്തിനുമുള്ള അടിമ പ്പെടൽ.
ഒരേ വസ്തുവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർച്ചയായ അനുഭവങ്ങളിലൂടെയാണ് ഇത്തരം അടിമപ്പെടലുകൾ ആരംഭിക്കുന്നത് .
ഏതെങ്കിലും ഒരു വസ്‌തുവുമായുള്ള നിരന്തരസമ്പർക്കം ആ വസ്തുവിനോട് കൂടുതൽ ആസക്തി സൃഷ്ടിക്കുന്നു .ആ ശീലം വിടുന്നത് പിന്നെ വേദനാജനകമായിരിക്കും .
എന്നാൽ അതുള്ളതുകൊണ്ട് ആനന്ദമോ നിർവൃതിയോ ഉണ്ടാകുന്നുമില്ല .
ഇതാണ് ശീലത്തിൻറെ നിർവ്വചനം .ആരും ജനിക്കുന്നത് എന്തെങ്കിലും ആസക്തിയോടെ കൂടിയും അല്ല .എന്നാൽ നിങ്ങൾ ആ ശീലം നിങ്ങളിൽ തന്നെ തുടങ്ങി വച്ചിരിക്കുന്നു .അത് നിങ്ങളിൽ ആസക്തി ഉണ്ടാക്കുകയാണ്.
മരിജുവാന ,അഫീഷ് (കറുപ്പ് ) ഉപയോഗിക്കുന്നവരെ ഞാൻ കാണാറുണ്ട് .
അവരുടെ മുഖം നോക്കൂ അവരുടെ മുഖത്ത് സന്തോഷമില്ല . പ്രകാശമില്ല,പ്രസരിപ്പില്ല ,അവർക്ക് പ്രഭാവലയമില്ല.
കുംഭമേളക്ക് പോവുകയാണെങ്കിൽ നിങ്ങൾക്ക് ചരസ്സ് ,കറുപ്പ് എന്നിവ വലിക്കുന്ന നിരവധി സന്യാസിമാരെ കാണാൻ കഴിയും.
ഇതൊക്കെ 'ആത്മീയത' എന്ന് നമ്മൾ വിളിക്കുന്നതിൽ നിന്ന് വളരെ വളരെ അകലെയാണ് .
ലോകത്തിൽ മറ്റെല്ലാം അവർ പൂർണ്ണമായും മറന്നിരിക്കുകയാണ്.
ഇത് ആത്മപ്രകാശനത്തിൻറെ ലക്ഷണമേയല്ല .
''കാവ്യശാസ്ത്ര വിനോദേന കാലോഗച്ഛതി ധീമതാം ''- എന്ന ഒരു ചൊല്ല് സംസ്കൃതത്തിലുണ്ട് .
ബുദ്ധിമാൻ ജ്ഞാനം സംഗീതം സാഹിത്യം ശാസ്ത്രം എന്നിവയിലും ആളുകളെ ഒന്നിച്ചു കൊണ്ടുവരുന്നതിലും സമയം ചെലവഴിക്കുന്നു എന്നാണ് അതിൻറെ അർത്ഥം .
എന്നാൽ വിഡ്ഢികൾ ആസക്തികളിലും തർക്കങ്ങളിലും വഴക്കിടുന്നതിലും സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു.
ഇത്തരം ലഹരിപദാർത്ഥങ്ങൾ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുന്നു .
ഒരു ചെറിയ കഥ പറഞ്ഞ് അവസാനിപ്പിക്കാം .
ഒരു ഗ്രാമീണൻ തനിക്ക് തല വേദനയുണ്ടെന്ന് പരാതിപ്പെട്ടുകൊണ്ട് ഒരു സുഹൃത്തിനോട് താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു .
''കുറച്ചു മദ്യം കഴിച്ചു കൊള്ളൂ '' -എന്ന് കൂട്ടുകാരൻ ഉപദേശിച്ചു .
അയാൾ അത്ഭുതത്തോടെ ചോദിച്ചു -''മദ്യം കഴിച്ചാൽ എൻറെ തലവേദന പോകുമോ ''.?.
''എന്തുകൊണ്ട് പോവുകയില്ല. എന്റെ വസ്‌തുവഹകളും ജോലിയും ഭാര്യയുടെ ആഭരണങ്ങളും എല്ലാം പോയി. എല്ലാം പോയത് മദ്യത്തോടൊപ്പമാണ്.അതുകൊണ്ട് തലവേദന വലിയ കാര്യമൊന്നുമല്ല ''- കൂട്ടുകാരൻ മറുപടി പറഞ്ഞു .
അതുകൊണ്ട് ആളുകൾ ലഹരിപദാർത്ഥങ്ങളുടെ പിടിയിൽ അകപ്പെടുമ്പോൾ അവർ ചെയ്യുന്നതെന്തെന്ന് അവർക്ക് തന്നെ അറിയില്ല .
അമ്മമാർ സഹോദരിമാർ അറിവുള്ളവർ എന്നീ നിലകളിലെല്ലാം നിങ്ങൾ ആരോഗ്യത്തിനും ധനത്തിനും കുടുംബത്തിനും മനസ്സിനും ഹാനികരമായ ഇത്തരം ലഹരിപദാർത്ഥങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നമ്മുടെ പുത്തൻതലമുറ ഉൾപ്പെടുന്നത് തടയാൻ മുന്നിട്ടിറങ്ങണം .
മദ്യത്തിനോടും മയക്കുമരുന്നിനോടുമുള്ള അടിമപ്പെടലിൻറെ ദൂഷ്യങ്ങളിൽ നിന്ന് നമ്മുടെ സമൂഹത്തെ നമ്മൾ മുക്തമാക്കണം.
ഇത് നമ്മുടെ കർത്തവ്യമാണ് .നമുക്കെല്ലാവർക്കും ഒരു ഒരുമിച്ച് ഒരു മാറ്റം വരുത്തി മെച്ചപ്പെട്ടതും കൂടുതൽ സുരക്ഷിതവും സുന്ദരവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാം .
.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group