ആശുപത്രി കിടക്കയിലിരുന്ന് അവർ വരച്ചു; മനസ്സിലെ വർണചിത്രങ്ങൾ

ആശുപത്രി കിടക്കയിലിരുന്ന് അവർ വരച്ചു; മനസ്സിലെ വർണചിത്രങ്ങൾ
ആശുപത്രി കിടക്കയിലിരുന്ന് അവർ വരച്ചു; മനസ്സിലെ വർണചിത്രങ്ങൾ
Share  
2024 Nov 15, 09:56 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മഞ്ചേരി : മൂന്നാംക്ലാസുകാരൻ ദീപകിനും അഞ്ചാംക്ലാസുകാരി ആയിശയ്ക്കും കഴിഞ്ഞദിവസംവരെ കടുത്തപനിയും ചുമയുമായിരുന്നു. കിടന്നിടത്തുനിന്ന് എണീക്കാൻ കഴിയാതെവന്നതോടെയാണ് അവർ രണ്ടുദിവസം മുൻപ് മഞ്ചേരി മെഡിക്കൽകോളേജ് ശിശുരോഗ വിഭാഗത്തിൽ ചികിത്സതേടിയത്.


കുട്ടികളുടെ വാർഡിൽ എന്നും രാവിലെ സൂചിയും മരുന്നുമായി അവർക്കരികിൽ വരുന്ന ഡോക്ടർമാരും നഴ്‌സുമാരും വ്യാഴാഴ്ചയെത്തിയത് കൈനിറയെ കാൻവാസുകളും വർണ പെൻസിലുകളുമായാണ്. കൂടെ തേനൂറുന്ന മിഠായിപ്പൊതികളും. മനോഹരമായി ചിത്രംവരയ്ക്കുന്നവർക്ക് പ്രത്യേക സമ്മാനമുണ്ടെന്നുപറഞ്ഞപ്പോൾ അവർ പനിക്കിടക്കയിൽനിന്ന് ചാടി എഴുന്നേറ്റു.


കാൻവാസിൽ തങ്ങളുടെ കുഞ്ഞുഭാവനകൾക്ക് നിറംപകർന്നു. ശിശുദിനത്തിൽ ചികിത്സയിലുള്ള കുട്ടികൾക്കായി പീഡിയാട്രിക്‌സ് വിഭാഗം ഒരുക്കിയ ചിത്രരചനാ മത്സരമാണ് വേറിട്ട കാഴ്ചയായി.


വരച്ച വർണചിത്രങ്ങൾ ആശുപത്രിചുമരുകളിൽ ഇടംപിടിച്ചു.


പാട്ടുപാടിയും നൃത്തംവെച്ചും മെഡിക്കൽ വിദ്യാർഥികളും അവർക്കൊപ്പംചേർന്നു. ദീപക്കിനും ആയിശക്കുമൊപ്പം അമൻ മുഹമ്മദും മിൻഹയും സമ്മാനങ്ങൾ നേടി. ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാൽ കേക്കുമുറിച്ച് ആഘോഷം ഉദ്ഘാടനംചെയ്തു. ഡോ.ടി.വി. രാജേഷ് അധ്യക്ഷനായി. ഡോ. ടി.പി. അഷ്റഫ്, ഡോ. ഷൗക്കത്തലി, ഡോ. വി. സജല, ചീഫ് നഴ്‌സിങ് ഓഫീസർമാരായ ബെറ്റി വർക്കി, സി.പി. ഗീത എന്നിവർ പങ്കെടുത്തു.


samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25