ഏറ്റുമാനൂർ : കാണക്കാരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ശിശുദിന റാലിക്കെത്തിയ കുരുന്നുകൾക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ടത് വലിയ ചാച്ചാജി. സ്‌കൂളിലെ അധ്യാപകൻ മനോജ് മേലുകാവുമറ്റമാണ് കുട്ടികൾക്കൊപ്പം ചാച്ചാജിയായി വേഷമിട്ട് അവരിൽ ഒരാളായി റാലിയിലും മറ്റും പങ്കെടുത്തത്.
കുട്ടിക്കാലത്ത് റാലിയിൽ നെഹ്‌റു വേഷമിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നതിന്റെ സങ്കടം മാഷ് തീർത്തു. വെള്ള ജുബ അണിഞ്ഞ സ്‌കൂളിൽ എത്തിയ മാഷിനെ കുട്ടികളാണ് തൊപ്പിയും റോസാപ്പൂവും അണിയിച്ച് ചാച്ചാജിയാക്കിയത്. കഥയും പാട്ടുമായി അങ്കണവാടി, എൽ.പി, ഹയർസെക്കൻഡറി സ്‌കൂളുകളിൽ അതിഥിയുമായി. അധ്യാപകരും കുട്ടികളും കൂടെനിന്നു ഫോട്ടോ എടുത്തു. റാലിയിലും പങ്കെടുത്തു. മനോജ് മാഷിന്റെ ഭാര്യ അധ്യാപികയായ സൂസൻ ജോർജാണ് ശിശുദിനത്തിൽ ജുബ അണിഞ്ഞ് സ്‌കൂളിൽ പോകാൻ നിർബന്ധിച്ചത്. സ്‌കൂളിലെ മാതൃഭൂമി സീഡ് കോഡിനേറ്റർ കൂടിയാണ് മനോജ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group