ഞങ്ങളും എത്തി തേരു കാണാൻ…
Share
പാലക്കാട് : ‘‘ഞങ്ങളുമെത്തിയിട്ടുണ്ട് തേരുകാണാൻ..’’ ഇത്തവണ തേരുകാണാൻ കല്പാത്തിയിലെത്തിയ ‘പ്രജ്യോതി’യിലെ അംഗങ്ങളൊന്നടങ്കം ആവേശത്തിൽ പറഞ്ഞു.
വീൽച്ചെയറുകളിലെത്തിയവർക്കും ആവേശമിരട്ടിയായിരുന്നു. പാലക്കാട് വിക്ടോറിയകോളേജ് ആസ്ഥാനമാക്കി, ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രജ്യോതി.
പ്രജ്യോതി അംഗങ്ങളായ 40 പേരും പ്രവർത്തകരുമടക്കം 62 പേരാണ് കല്പാത്തിയിലെത്തിയത്.
കൗൺസലിങ് സെന്ററായ ജീവനിയുടെ പ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു. അംഗങ്ങൾക്കെല്ലാം രഥോത്സവംകാണാനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യമെന്നും മുൻവർഷവും അംഗങ്ങളെ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രജ്യോതി കോഡിനേറ്റർ വി.കെ. മോഹൻദാസ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group