വരന്തരപ്പിള്ളി ടു രാമക്കൽമെട്ട്... ഇനിയും യാത്ര തുടരും

വരന്തരപ്പിള്ളി ടു രാമക്കൽമെട്ട്... ഇനിയും യാത്ര തുടരും
വരന്തരപ്പിള്ളി ടു രാമക്കൽമെട്ട്... ഇനിയും യാത്ര തുടരും
Share  
2024 Nov 07, 09:59 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

നെടുങ്കണ്ടം: തൃശ്ശൂരിലെ വരന്തരപ്പിള്ളി അസംപ്ഷൻ സ്‌കൂളിൽ ‌‌നാൽപ്പത്തിയെട്ട് വർഷം മുൻപ് ഒരുമിച്ച് പഠിച്ച 227 പേർ. വർഷങ്ങൾക്ക് ശേഷം അവരെയെല്ലം കണ്ടെത്തുന്നതിന് നാടായ നാട് നീളെ തിരക്കിനടന്ന കുറച്ച് സഹപാഠികൾ. ഒടുവിൽ അവർ 224 സഹപാഠികളേും കണ്ടെത്തി. അന്ന് തുടങ്ങിയ സൗഹൃദയാത്ര ഇങ്ങ് ഇടുക്കിയിലെ രാമക്കൽമെട്ടിന്റെ നെറുകയിൽ എത്തി നിൽക്കുന്നു. 10 പൂർവ വിദ്യാർഥികളാണ് 1975-76 എസ്.എസ്.എൽ.സി. ബാച്ചിനെ പ്രതിനിധീകരിച്ച് ഇടുക്കി യാത്ര നടത്തിയത്.


ആ വലിയ യാത്ര


മൂന്നുവർഷം മുൻപ് പൂർവവിദ്യാർഥിയും മുൻ കോസ്റ്റ് ഗാർഡ് ഐ.ജി.യുമായ ടി.പി.സദാനന്ദനാണ് തന്റെ ജംബോ എസ്.എസ്.എൽ.സി. ബാച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ആകെയുണ്ടായിരുന്നത് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോ. അതിൽ 227 വിദ്യാർഥികൾ. അതിൽ ഇല്ലാത്തവരും ഉണ്ടായിരുന്നു.


ഫോട്ടോയിലുണ്ടായിരുന്ന എല്ലാവരേയും അറിയില്ല. അത്രയും പേരോട് സൗഹൃദം ആർക്കുമുണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കളും പിന്നീട് പരിചയം പുതുക്കിയവരുമായ സഹപാഠികളെ ആദ്യം കണ്ടെത്തി. 2021 ഓഗസ്റ്റ് രണ്ടിന് വാട്സ് ആപ്പ് കൂട്ടായ്മ രൂപവത്കരിച്ചു. ‘വരന്തരപ്പള്ളി അംസംപ്ഷൻ എസ്.എസ്.എൽ.സി. ബാച്ച് 1975-76’. ആദ്യഘട്ടത്തിൽ കണ്ടെത്തിയ 17 പേരെ ഗ്രൂപ്പിൽ ചേർത്തു. ബാക്കിയുള്ളവരെ കണ്ടെത്താനായിരുന്നു ശ്രമം.


മുൻ ദേശാഭിമാനി ഡപ്യൂട്ടി മാനേജരും ഇ.എം.എസ്സിന്റെ ഇളയമകൻ പരേതനായ എസ്.ശശിയുടെ ഭാര്യയുമായ കെ.എസ്.ഗിരിജയും എഴുത്തുകാരനും മുൻ പ്രവാസിയുമായിരുന്ന തോമസ് കെയലും വി.എസ്.രാജനും ഒപ്പം ചേർന്നു. സമൂഹമാധ്യമങ്ങളിലും അല്ലാതെയും ‘തിരച്ചിൽ’ നടത്തി. കിലോമീറ്ററുകളോളം സഞ്ചരിച്ചു.


ഒടുവിൽ 224 പേരെ കണ്ടെത്തി. മിക്കവരും തിരിച്ചറിയാൻ പോലുമാകാത്ത രീതിയിൽ മാറി. ഇതിനകം 28 പേർ ലോകത്തിൽനിന്ന് വിടപറഞ്ഞു. ഇപ്പോൾ 155 പേർ വാട്സാപ്പ് കൂട്ടായ്മയിലുണ്ട്. ബാക്കിയുള്ളവരുമായും ബന്ധമുണ്ട്.


വർഷത്തിൽ മൂന്നുതവണയെങ്കിലും ഈ ചങ്ങാതിക്കൂട്ടം നേരിട്ട് കാണാറുണ്ട്. പ്രധാന സംഗമവേദി ഓർമകളുറങ്ങുന്ന വരന്തരപ്പിള്ളി അസംപ്ഷൻ സ്കൂൾ തന്നെ.


ഇതിന് പുറമേ ഓണത്തിനും ക്രിസ്‌മസിനും ഓരോ സംഗമങ്ങൾ വീതം. ഇത് നാട്ടിൽ തന്നെയാകും നടക്കുക. ഇതോടൊപ്പം പഴയ അധ്യാപകരെ തേടി കണ്ടു പിടിച്ച് അവരെ ആദരിക്കാനായി ഒരുസംഗമവും ഇവർ ഒരുക്കി. നാല് അഡ്മിൻമാരാണ് ഗ്രൂപ്പിന് ഉള്ളത്. തോമസ് കെയൽ, വി.ജെ.ഗ്രേസി, കെ.എസ്. ഗിരിജ, ടി.പി.സദാനന്ദൻ. കൂട്ടായ്മയുടെ നടത്തിപ്പിനുള്ള എളുപ്പത്തിനായി അംഗങ്ങളുടെ ചുമതല ഇവർക്ക് വിഭജിച്ചു നൽകിയിട്ടുണ്ട്.പറ്റുന്നവർ ഇടയ്ക്ക് യാത്ര പോകാറുണ്ട്. ഇത്തവണ തോമസ് കെയലിന്റെ നേതൃത്വത്തിൽ 10 പേരാണ് ഇടുക്കി കാണാനെത്തിയത്. മൂന്നാംദിവസം രാമക്കൽമെട്ട് കയറി. ഇനിയൊരു യാത്രയിൽ കണ്ടുമുട്ടുമെന്ന് ഉറപ്പ് നൽകി ഇവർ തിരികെ പോയി.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25