കോതമംഗലം : സാമൂഹ്യസുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയിലൂടെ നഗരസഭയിലെ 30 വയോമിത്രം അംഗങ്ങൾ വിമാനയാത്ര നടത്തി. നെടുമ്പാശ്ശേരിയിൽനിന്ന് ബെംഗളൂരു വരെ നടത്തിയ ആകാശയാത്ര അവിസ്മരണീയമായി.
ജീവിതത്തിൽ ആദ്യമായി നടത്തിയ അല്പസമയത്തെ വിമാനയാത്ര പകർന്ന മാനസികോല്ലാസം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പങ്കിട്ടാണ് പലരും വീടുകളിലേക്ക് മടങ്ങിയത്. നഗരസഭാ ചെയർമാൻ കെ.കെ. ടോമിയുടെ നിർദേശാനുസരണം സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, കെ.വി. തോമസ് എന്നിവർ ചേർന്ന് വിമാനത്താവളത്തിലേക്കുള്ള യാത്ര ഫ്ളാഗ്‌ഓഫ് ചെയ്തു. സഹസ്ര ഫൗണ്ടേഷൻ ഏജൻസിയുടെ സഹായത്തോടെ നടത്തിയ വിമാനയാത്രയ്ക്ക് നഗരസഭാ കൗൺസിലർ പി.ആർ. ഉണ്ണികൃഷ്ണൻ, വയോമിത്രം കോഡിനേറ്റർ സുധ വിജയൻ, ജെ.പി.എച്ച്.എൻ. ലിൻസി തോമസ് എന്നിവരടങ്ങുന്ന ടീമാണ് വയോജനങ്ങളുടെ യാത്രയ്ക്ക് നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group