തെപ്പക്കുളത്തേക്ക് വരൂ ചാർലിക്കുളം കാണാം

തെപ്പക്കുളത്തേക്ക് വരൂ ചാർലിക്കുളം കാണാം
തെപ്പക്കുളത്തേക്ക് വരൂ ചാർലിക്കുളം കാണാം
Share  
2024 Oct 26, 09:35 AM
VASTHU
MANNAN

പീരുമേട്: ദുൽഖർ സൽമാൻ നായകനായി 2015-ൽ പുറത്തിറങ്ങിയ ‘ചാർലി’ എന്ന മലയാളം ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ് പഴയ പാമ്പനാറിന് സമീപത്തുള്ള തെപ്പക്കുളം. ലാഡ്രം തേയിലത്തോട്ടത്തിന്‌ നടുവിലാണ് ഈ മനോഹര പ്രദേശമുള്ളത്.


സിനിമയിൽ വട്ടവടയെന്ന്‌ പേരിട്ടുവിളിക്കുന്ന സ്ഥലമാണിത്. ഇവിടെയുള്ള സർക്കാർ എൽ.പി.സ്‌കൂളാണ് സിനിമയിലെ വൃദ്ധസദനമായി മാറിയത്. തിയേറ്ററുകളിൽ എത്തിയപ്പോൾതന്നെ ചാർലി സിനിമയുടെ ലൊക്കേഷനുകൾ ചർച്ചയായി മാറിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ തുടർന്നാണ് ആളുകൾ സ്ഥലം അന്വേഷിച്ച് എത്തിത്തുടങ്ങിയത്.


മനം നിറയ്ക്കും ലൊക്കേഷൻ


സിനിമയിറങ്ങി വർഷങ്ങൾ കഴിയുമ്പോഴും ലൊക്കേഷൻ അന്വേഷിച്ച് നിരവധി പേരാണ് എത്തുന്നത്. സ്‌കൂളിനോട് ചേർന്നുള്ള ഒറ്റയടിപ്പാതയാണ് ഇപ്പോൾ സഞ്ചാരികളുടെയും വ്ളോഗർമാരുടെയും വിവാഹ ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടസ്ഥലമായി മാറിയിരിക്കുന്നത്. തേയിലത്തോട്ടത്തിന്‌ നടുവിലൂടെയുള്ള ഒറ്റയടിപ്പാതയും ഇരു വശങ്ങളിലും നിരനിരയായി നിൽക്കുന്ന ചൂളമരങ്ങളും നൽകുന്നത് സുന്ദരമായ അനുഭവമാണ്. മഴക്കാലത്ത് റോഡിന്‌ ഇരുവശത്തും തടാകം രൂപപ്പെടും. കോടമഞ്ഞും കൂടിയെത്തിയാൽ കാഴ്ചയുടെ വശ്യതയേറും. സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ തടാകത്തിന്റെ പേര് ചാർലിക്കുളമെന്നായി മാറി.


കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ പഴയ പാമ്പനാറിൽനിന്ന്‌ അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ ഈ ലോക്കേഷനിലെത്താം. തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമേ മമ്മൂട്ടി അഭിനയിച്ച താപ്പാന, മോഹൽലാൽ ചിത്രം ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലും പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്.


ചാർലിക്കുളം മാർക്കറ്റ് ചെയ്യണം


പ്രധാന ഇടങ്ങൾ തേടിയാണ് സഞ്ചാരികൾ എത്തുന്നത്. അവർക്കിവിടെ വേണ്ടതെല്ലാം ഒരുക്കണം. ചാർലിക്കുളംപോലെയുള്ള ഇടങ്ങൾ മാർക്കറ്റ് ചെയ്യുകയാണ് വേണ്ടത്


ജോൺസൺ, ടൂർ ഓപ്പറേറ്റർ, പീരുമേട്

സാധ്യതകൾ പ്രയോജനപ്പെടുത്തണം


സമൂഹമാധ്യമങ്ങളിലൂടെയാണ് ചാർലിക്കുളം പ്രചരിച്ചത്. സഞ്ചാരികളുടെ തിരക്കുമുണ്ട്. പ്രദേശവാസികൾക്കും പ്രദേശത്തിനും വികസനമുണ്ടാകുന്ന രീതിയിൽ ഇവിടത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തണം


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2