തൃക്കരിപ്പൂർ: കാലവും ചരിത്രവും എന്നെന്നും ഓർമ്മിക്കുന്ന വ്യക്തിത്വത്തിനുടമയാണ് സുഭാഷ് ചന്ദ്ര ബോസും അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമെന്ന് സ്വാതന്ത്ര്യസമരസേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ നേതാജി പരിവാർ കൂട്ടായ്മയുടെയും ചേതക് സാംസ്കാരിക വേദിയുടെയും നേതൃത്വത്തിൽ നടത്തിയ ആസാദ് ഹിന്ദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാജി സുഭാഷ്ചന്ദ്ര ബോസും ഐ.എൻ.എയും നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ചരിത്രത്തിൽ വേണ്ടത്ര പരിഗണന്ന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.എ. സമരഭടൻ തൃക്കരിപ്പൂരിലെ എൻ.കുഞ്ഞിരാമന്റെ ഓർമ്മ പുതുക്കാനായി അദ്ദേഹത്തിൻെ്ര മകൻ ഡോ. കെ. സുധാകരന്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച നേതാജിയുടെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. കുടുംബാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഡോ. കെ. സുധാകരൻ അധ്യക്ഷനായി. എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത്, ഗാന്ധിയൻ കെ.വി. രാഘവൻ, പി.വി. ചന്ദ്രമോഹനൻ, ടി. രമേശൻ പയ്യന്നൂർ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group