വിഭവങ്ങളുടെ കലവറയൊരുക്കി പാചകമത്സരം

വിഭവങ്ങളുടെ കലവറയൊരുക്കി പാചകമത്സരം
വിഭവങ്ങളുടെ കലവറയൊരുക്കി പാചകമത്സരം
Share  
2024 Oct 20, 09:26 AM
VASTHU
MANNAN
laureal

ആലപ്പുഴ: മത്സരത്തിനായിരുന്നെങ്കിലും നാവിൽ വെള്ളമൂറും രുചിക്കൂട്ടുകളുമായാണ് സ്കൂൾ പാചകത്തൊഴിലാളികൾ എത്തിയത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാചകമത്സരത്തിലാണ് ഇവർ രുചിയുടെ വിസ്മയം തീർത്തത്.


അംഗീകൃത പാചകത്തൊഴിലാളികൾക്കുള്ള സംസ്ഥാനത്തെ ആദ്യ ഉപജില്ലാ മത്സരമായിരുന്നു. മോഡൽ എച്ച്.എസ്. എൽ.പി. സ്കൂളിലാണ് ആലപ്പുഴ ഉപജില്ലാതല മത്സരം നടന്നത്. ഒരുമണിക്കൂറിനുള്ളിൽ പോഷകസമൃദ്ധമായ വിഭവം എന്നതിനൊപ്പം മാസ്ക് ഉപയോഗം, പാചകംചെയ്യുന്നതിലെ ശുചിത്വം, വ്യക്തിശുചിത്വം, വിളമ്പുന്ന രീതി, കട്ടിങ് ബോർഡ് ഉപയോഗിച്ച് കഷണങ്ങൾ അരിയുന്നതടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്തായിരുന്നു മത്സരം.


കളർകോട് ഗവ. എൽ.പി. സ്കൂളിലെ പാചകത്തൊഴിലാളി ബി. രമ്യ ഒന്നാംസ്ഥാനം നേടി. ആലപ്പുഴ എസ്.ഡി.വി. ജി.എച്ച്.എസിലെ സി.എസ്. സുബി, വഴിച്ചേരി എം.എം.എ. യു.പി.എസിലെ എ. സൗദ എന്നിവർ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങൾ നേടി. പങ്കെടുത്തവർക്ക് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രത്യേകസമ്മാനവും നൽകി.


നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ സമ്മാനങ്ങൾ വിതരണംചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്. ശ്രീലത, നൂൺ മിൽ സൂപ്പർവൈസർ ടി.എസ്. ബീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. ശോഭന, ന്യൂട്രീഷൻ ജെസി ട്രീസ ജോർജ്, സീനിയർ സൂപ്രണ്ട് കെ. സ്മിത, നൂൺ മീൽ ഓഫീസർ പി. കിഷോർ, കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസർ ബി. താജ് എന്നിവർ പങ്കെടുത്തു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2