വിരസമാകില്ല ഇനി ബോട്ടുയാത്ര സോളാർ ബോട്ടിൽ‘പുസ്തകത്തോണി’

വിരസമാകില്ല ഇനി ബോട്ടുയാത്ര സോളാർ ബോട്ടിൽ‘പുസ്തകത്തോണി’
വിരസമാകില്ല ഇനി ബോട്ടുയാത്ര സോളാർ ബോട്ടിൽ‘പുസ്തകത്തോണി’
Share  
2024 Oct 18, 07:45 AM
VASTHU
MANNAN
laureal

വൈക്കം: വേമ്പനാട്ടുകായലിന്റെ സൗന്ദര്യം ആസ്വദിച്ച് ആദിത്യ സോളാർ ബോട്ടിൽ യാത്രചെയ്യുന്നവർക്ക് ഇനി പുസ്തകങ്ങളും വായിക്കാം. മൊബൈൽ ഫോൺ തരംഗത്തിൽ അടിപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതയിലേക്ക് നയിക്കാനും യാത്രയിലെ വിരസത ഒഴിവാക്കാനും ലക്ഷ്യമിട്ട് ജലഗതാഗത വകുപ്പ് നടപ്പാക്കുന്ന പുസ്തകത്തോണി പദ്ധതി വൈക്കം റോട്ടറി ക്ലബ്ബുമായി ചേർന്ന് സോളാർ ബോട്ടിൽ ആരംഭിച്ചു. 200 പുസ്തകങ്ങൾ ഇതിലുണ്ട്. വൈക്കം-തവണക്കടവ് ജലപാതയിൽ 20 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിൽ യാത്രക്കാർക്ക് ഇത് സൗജന്യമായി വായിക്കാം.


ആനുകാലികങ്ങളും പത്രങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ജീവനക്കാർ. ഒരുവർഷം മുമ്പ് ആലപ്പുഴ മുഹമ്മ സ്റ്റേഷനിലെ ബോട്ടുകളിലാണ് ‘പുസ്തകത്തോണി’ എന്ന് പേരിട്ട് വായനശാല ഒരുക്കിയത്. പിന്നീടിത് മറ്റിടങ്ങളിലെ ബോട്ടുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഉദ്ഘാടനം വേമ്പനാട്ടുകായലിലൂടെ സഞ്ചരിച്ച സോളാർ ബോട്ടിൽ വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് നിർവഹിച്ചു.


റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബോബി കുപ്ലിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ മാസ്റ്റർ വി.എ.സലീം, റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.ഡി.സുരേഷ് ബാബു, സെക്രട്ടറി ഷിജോ മാത്യു, ഇ.കെ.ലൂക്ക്, കൃഷ്ണരാജ്, ടി.എസ്.സുരേഷ് ബാബു, ടി.ജി.ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2