പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കൊപ്പം പുസ്തകവും വായിക്കാം

പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കൊപ്പം പുസ്തകവും വായിക്കാം
പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കൊപ്പം പുസ്തകവും വായിക്കാം
Share  
2024 Oct 17, 09:09 AM

ചെറിയനാട്: ചെറിയനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കാത്തിരിപ്പുവേളകളിൽ ഇനി വായനയുടെ മധുരം നിറയും. ചെറിയനാട് എസ്.എൻ. ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം അംഗങ്ങളാണ് പുസ്തകത്തണൽ എന്നപേരിൽ വായനാ വസന്തമൊരുക്കിയത്.


പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളും പുസ്തക അലമാരയും മാസികകളുമണ് എൻ.എസ്.എസ്. യൂണിറ്റ് പ്രാഥമികാരോഗ്യകേന്ദ്രത്തിനു നൽകിയത്. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ രമേശൻ ഉദ്ഘാടനം നിർവഹിച്ചു.


വൈസ് പ്രസിഡന്റ് ശാലിനി രാജൻ, പഞ്ചായത്തംഗം മനോജ് മോഹൻ, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എസ്. ഷെറീന, എസ്.എൻ. ട്രസ്റ്റ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ബി. ലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബി. ഷബീർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഉഷാറാണി എന്നിവർ പങ്കെടുത്തു.

SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan