മണിയൂരുണ്ടൊരു മൈതാനം... നാടിന്റെ സ്വന്തം മൈതാനം

മണിയൂരുണ്ടൊരു മൈതാനം... നാടിന്റെ സ്വന്തം മൈതാനം
മണിയൂരുണ്ടൊരു മൈതാനം... നാടിന്റെ സ്വന്തം മൈതാനം
Share  
2024 Oct 16, 07:08 AM
VASTHU
MANNAN
laureal

വടകര: മണിയൂരിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് മുതൽക്കൂട്ടാവുകയാണ് മണിയൂർ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനം. ഉള്ള മൈതാനങ്ങൾ വേരറ്റുപോകുമ്പോൾ വികസനപദ്ധതികൾ ഉൾപ്പെടെ ആവിഷ്‌കരിച്ച് ക്ലബ്ബുകൾക്കും മറ്റ് സംഘടനകൾക്കും സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്കുമെല്ലാം വിവിധ മത്സരങ്ങൾ നടത്തുന്നതിനും പരിശീലനത്തിനുമെല്ലാം ആശ്രയമാവുകയാണ് ഈ മൈതാനം.


ഒന്നരയേക്കറാണ് വിസ്തീർണം. എൽ.പി.തലംമുതൽ വിവിധ സ്‌കൂളുകൾ കായികമേളകൾക്ക് ആശ്രയിക്കുന്നതിനുപുറമേ മണിയൂർ എൻജിനിയറിങ് കോളേജ് ഉൾപ്പെടെയുള്ള കലാലയങ്ങളുടെ മേളകളും ഇവിടെ നടത്താറുണ്ട്. ഇത്തവണ വടകര ഉപജില്ലാ കായികമേളയും മണിയൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്.


സമീപപ്രദേശങ്ങളിലെ നാരായണനഗരം, പുത്തൂർ സ്‌കൂൾ തുടങ്ങിയ പ്രധാന കളിസ്ഥലങ്ങളിൽ മഴപെയ്താൽ ചെളിനിറഞ്ഞ് കളിക്കാൻപറ്റാത്ത സ്ഥിതിയാകും. അപ്പോഴും പലരും ആശ്രയിക്കുന്നത് മണിയൂർ മൈതാനത്തെയാണ്.


നവീകരണം ഉടൻ


ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂൾ മൈതാനം നവീകരിക്കാൻ പദ്ധതിയുണ്ട്. ഊരാളുകൾ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്.


ഉപജില്ലാ കലോത്സവങ്ങൾ നടക്കുന്നതിനാൽ അത് കഴിഞ്ഞാലുടൻ പ്രവൃത്തി ആരംഭിക്കും. വശങ്ങളിൽ ഓവുചാലുകൾ ഉൾപ്പെടെ നിർമിച്ച് മൈതാനം നവീകരിക്കാനാണ് പദ്ധതി.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2