ചെമ്പൈ: സ്വർണവർണമാർന്ന ഓർമകളോടെ കോട്ടയം

ചെമ്പൈ: സ്വർണവർണമാർന്ന ഓർമകളോടെ കോട്ടയം
ചെമ്പൈ: സ്വർണവർണമാർന്ന ഓർമകളോടെ കോട്ടയം
Share  
2024 Oct 15, 11:50 AM
VASTHU
MANNAN

കോട്ടയം: വിശ്രുത സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓർമകൾക്ക് നാളെ അരനൂറ്റാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ അനശ്വരമായ സ്മരണയ്ക്കായി അക്ഷരനഗരി നൽകിയതു വിലപ്പെട്ട രണ്ട് സംഭാവനകൾ. ചെമ്പൈയുടെ ശിഷ്യരിൽ പ്രമുഖരായിരുന്ന സംഗീതജ്ഞർ ജയവിജയന്മാരാണ് ഇതിനായി പ്രവർത്തിച്ചത്. നവരാത്രി മണ്ഡപത്തിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതർ നടത്തുന്ന കച്ചേരി പ്രതിപാദിക്കുന്ന ‘നക്ഷത്രദീപങ്ങൾ തിളങ്ങി.. നവരാത്രി മണ്ഡപം ഉണർന്നു..’ എന്ന പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചതാണ് ആദ്യത്തേത്.


1974 ഒക്ടോബർ 16നായിരുന്നു ചെമ്പൈയുടെ വിയോഗം. 1977ൽ പുറത്തിറങ്ങിയ ‘നിറകുടം’ സിനിമയിൽ ബിച്ചു തിരുമലയുടെ രചനയിൽ ജയവിജയന്മാർ സംഗീതം നൽകിയ പാട്ട് യേശുദാസാണ് പാടി അഭിനയിച്ചത്.  പാലക്കാട് കോട്ടായിയിലെ ചെമ്പൈ മഠത്തിൽ നടുമുറ്റത്ത് സ്ഥാപിച്ച ചെമ്പൈയുടെ അർധകായ പ്രതിമ നിർമിച്ചതാണ് രണ്ടാമത്തെ സ്മരണ. ജയവിജയന്മാരുടെ ആഗ്രഹപ്രകാരം കാരാപ്പുഴ സ്വദേശി ആർട്ടിസ്റ്റ് വാസനാണു പ്രതിമ നിർമിച്ചത്. 1981ലാണ് ചെമ്പൈയുടെ പ്രതിമ സ്ഥാപിച്ചത്.


കോട്ടയം കലക്ടറേറ്റിനു സമീപം രാഗം ഫോട്ടോ സ്റ്റുഡിയോയും ശിൽപ നിർമാണ യൂണിറ്റും നടത്തിയിരുന്ന കാരാപ്പുഴ എരുത്തിക്കൽ പറമ്പിൽ ആർട്ടിസ്റ്റ് വാസനെയാണ് ജയവിജയന്മാർ പ്രതിമയുടെ നിർമാണച്ചുമതല ഏൽപിച്ചത്. പാലക്കാട്ടെ യോഗത്തിൽ യേശുദാസ് ഉൾപ്പെടെ ഒട്ടേറെ വിശിഷ്ടാതിഥികളുണ്ടായിരുന്നുവെന്ന് വാസന്റെ മകൻ ആർട്ടിസ്റ്റ് ഷാജി വാസൻ ഓർക്കുന്നു.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2