ഊട്ടിയുടെ മനോഹാരിതയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; വാഹനങ്ങളുടെ നീണ്ടനിര

ഊട്ടിയുടെ മനോഹാരിതയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; വാഹനങ്ങളുടെ നീണ്ടനിര
ഊട്ടിയുടെ മനോഹാരിതയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്; വാഹനങ്ങളുടെ നീണ്ടനിര
Share  
2024 Oct 15, 08:25 AM
VASTHU
MANNAN

ഊട്ടി: ആയുധ പൂജ, ദസറ അവധിദിനങ്ങളും വാരാന്ത്യവും എത്തിയതോടെ ഊട്ടിയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്. വാഹനങ്ങളുടെ നീണ്ടനിരയാണ് ഊട്ടി ചാരിങ് ക്രോസിൽ കാണപ്പെട്ടത്. ഇ പാസ് നിലവിൽ വന്ന മേയ് 7ന് ശേഷമുള്ള ആദ്യ വാഹനത്തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. ഊട്ടി സസ്യോദ്യാനം, ദൊഡ്ഡബെട്ട, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, കർണാടക ഗാർഡൻ, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് എന്നിവയിൽ സഞ്ചാരികൾ ഏറെയെത്തി. കേരളം, കർണ്ണാക തുടങ്ങിയ സംസ്ഥാനങ്ങളിലെയും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരും കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയെത്തി.


ഊട്ടി സസ്യോദ്യാന റോഡിൽ ശുചിമുറികൾ ഇല്ലാത്തതും നടപ്പാതകൾ കയ്യേറി കട വച്ചതും സന്ദർശകരെ ഏറെ വലച്ചു. പുതിയ ശുചിമുറികളുടെ നിർമാണം നടന്നു വരുന്നത് കാരണം പഴയവ അടച്ചു പൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തോളമായി ഇതേ നില തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ ജില്ലാ ഭരണകൂടത്തിനും നഗരസഭാധികൃതർക്കും ഒരു ബാധ്യതയുമില്ലേ എന്നാണ് സന്ദർശകർ ഉയർത്തുന്ന ന്യായമായ ചോദ്യം.

samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2