മൂന്നാർ: പതിവു തെറ്റാതെ പേരയ്ക്കയും കപ്പയും തിന്നാനായി പടയപ്പ 18-ാം തവണയും ദേവികുളം സ്വദേശി ജോർജിന്റെ കൃഷിയിടത്തിലെത്തി. ഇന്നലെ പുലർച്ചെ 3.45നാണ് പടയപ്പ ദേവികുളം ലാക്കാട് ഫാക്ടറി ഡിവിഷനിലുള്ള ജോർജിന്റെ വീടിനു സമീപമെത്തിയത്. വീടിനു മുൻപിലെ ഗേറ്റ് കാലുകൊണ്ട് സാവധാനം തള്ളിത്തുറന്ന് അകത്തു കയറിയ ശേഷമാണ് സമീപത്ത് നിന്നിരുന്ന പേരയ്ക്കയും ചാക്കുകളിൽ നട്ടിരുന്ന കപ്പയും പറിച്ചുതിന്നത്. പുലർച്ചെഅഞ്ചരയോടെ പടയപ്പ മടങ്ങി.പടയപ്പയെ നിരീക്ഷിക്കാനായി ആർആർടി സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ 4 വർഷത്തിനിടയിൽ 18 തവണ പടയപ്പ തന്റെ കൃഷിയിടത്തിലെത്തി പേരയ്ക്കയും മറ്റു പച്ചക്കറികളും തിന്നുനശിപ്പിച്ചതായി ജോർജ് പറഞ്ഞു. പേരയ്ക്കയുടെ സീസണായാൽ പടയപ്പ കൃത്യമായി എത്താറുണ്ടെന്നും ജോർജ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group