18 തികയാത്ത ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ അക്കൗണ്ടുകൾ ഇനി ഇങ്ങനെ മാറും

18 തികയാത്ത ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ അക്കൗണ്ടുകൾ ഇനി ഇങ്ങനെ മാറും
18 തികയാത്ത ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ അക്കൗണ്ടുകൾ ഇനി ഇങ്ങനെ മാറും
Share  
2024 Sep 19, 02:14 PM
VASTHU
MANNAN
laureal

18 തികയാത്ത ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ അക്കൗണ്ടുകൾ ഇനി ഇങ്ങനെ മാറും

18 വയസിന് താഴെയുള്ള ഇൻസ്റ്റ​ഗ്രാം യൂസേഴ്സ് ഒന്ന് ശ്രദ്ധിച്ചോളൂ. അടുത്തയാഴ്ച മുതല്‍ നിങ്ങളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ' ടീന്‍ അക്കൗണ്ട്' സെറ്റിങ്‌സിലേക്ക് മാറ്റപ്പെടും .

ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവര്‍മാര്‍ക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറും. ഇന്‍സ്റ്റാഗ്രാമില്‍ കാണുന്ന ഉള്ളടക്കങ്ങള്‍ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റല്‍ സെറ്റിങ്‌സിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയാണ് ലക്ഷ്യം. ഇന്‍സ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകള്‍ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിര്‍ബന്ധിതരായത്.

v

സന്ദേശങ്ങള്‍ അയക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീന്‍ അക്കൗണ്ടുകള്‍. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് എത്തുന്നതോടെ ടീന്‍ അക്കൗണ്ട് ആയിരിക്കും.


നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകള്‍ക്ക് ടീന്‍ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ സാധിക്കില്ല.

courtesy: mathrubhumi

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2