
ഓണം വിപണന മേള
അഴിയൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ആയിഷ ഉമ്മർ
ഉദ്ഘാടനം ചെയ്തു.
അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് മോഡൽ കുടുംബശ്രീ സി ഡി എസ് ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം വിപണനമേള അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്,അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദുജയസൺ സ്വാഗതവും വൈസ് ചെയർപേഴ്സൺ സുശീല പി കെ നന്ദിയും പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓണം വിപണന മേളയിൽ വിവിധ കുടുംബശ്രീ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

കർഷക ചന്തക്ക് തുടക്കമായി
അഴിയൂർ : അഴിയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്തക്ക് കൃഷിഭവൻ പരിസരത്ത് തുടക്കമായി.അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, വാർഡ് മെമ്പർ സജീവൻ സിഎം , സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ സ്വരൂപ് പി എസ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രജീഷ് കുമാർ വി പി നന്ദിയും പറഞ്ഞു. കർഷക ചന്ത സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കും.

അറിയിപ്പ്
കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദേശത്തിന്റെ ഭാഗമായി കൈത്തൊഴിലായി സ്കാവഞ്ചര്‍ ജോലി ചെയ്ത് വരുന്നവരുടെ സര്‍വ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പേരും മേല്‍ വിലാസവും മറ്റും ഈ ഓഫീസില്‍ ഉടന്‍ അറിയിക്കാന്‍ ഇതിനാല്‍ അറിയിക്കുന്നു.
സെക്രട്ടറി
അഴിയൂര്‍ ഗ്രാമപഞ്ചായത്ത്






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group