പാലക്കാട് ദേശീയപാതയിൽ രാമനാട്ടുകര വൈദ്യരങ്ങാടിയിലെ മലബാർ പ്ലാസ ഹോട്ടലിൽ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഹോട്ടലിന് മുൻവശം അറേബ്യൻ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഈ ഭാഗം ഏതാണ്ട് പൂർണമായും കത്തിനശിച്ചതിനൊപ്പം ഇവിടെ നിർത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയായി. ഇന്നലെ രാത്രി ഏഴോടെയാണ് പുറത്ത് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്ന ഇടത്ത് തീപിടിത്തമുണ്ടായത്.
പാചകവാതകവും മറ്റും ഉണ്ടായിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. ഇതോടെ തൊഴിലാളികൾ പ്രാണരക്ഷാർഥം ഓടി രക്ഷപ്പെടുകയായിരുന്നു. മീഞ്ചന്തയിൽനിന്ന് എത്തിയ സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള രണ്ട് അഗ്നിരക്ഷാസേന യൂണിറ്റ് ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group