മണിക്കൂറുകള്‍ക്കുള്ളില്‍ ബെയ്‌ലി പാലം റെഡി; ടീമിലെ പെണ്‍കരുത്ത്‌, ആരാണ് മേജര്‍ സീതാ ഷെല്‍ക്കെ?

മണിക്കൂറുകള്‍ക്കുള്ളില്‍ ബെയ്‌ലി പാലം റെഡി; ടീമിലെ പെണ്‍കരുത്ത്‌, ആരാണ് മേജര്‍ സീതാ ഷെല്‍ക്കെ?
മണിക്കൂറുകള്‍ക്കുള്ളില്‍ ബെയ്‌ലി പാലം റെഡി; ടീമിലെ പെണ്‍കരുത്ത്‌, ആരാണ് മേജര്‍ സീതാ ഷെല്‍ക്കെ?
Share  
2024 Aug 02, 07:26 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

കൽപറ്റ: മേജർ സീതാ അശോക് ഷെൽക്കെ.. വയനാടിന്റെ ദുരന്തഭൂമിയിൽനിന്ന് മുഴങ്ങിക്കേട്ട ആ പേര് മലയാളികൾ ഒന്നാകെ അഭിമാനത്തോടെ പങ്കുവെക്കുമ്പോൾ ബഹുമാനവും സ്നേഹവും നിറഞ്ഞൊഴുകുകയാണ്. ചൂരൽമലയെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിർമാണം രക്ഷാപ്രവർത്തനത്തിൽ അത്രമാത്രം നിർണായകമായിരുന്നു. ഒരുപക്ഷേ, മണ്ണിനടിയിൽ ഇനിയും ശേഷിച്ചിട്ടുണ്ടാകാവുന്ന ജീവനുകളെ, മണ്ണുമൂടി എന്നെന്നേക്കുമായി നഷ്ടപ്പെട്ട ജീവിതങ്ങളുടെ ശേഷിപ്പുകളെ വീണ്ടെടുക്കുന്നതിനുള്ള പ്രഥമ ചുവടുവെപ്പായിരുന്നു സൈന്യത്തിന്‍റെ നേതൃത്വത്തിൽ നടന്ന ബെയ്ലി പാലം നിർമാണം. ഈ പാലം നിർമാണത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു മേജർ സീതാ ഷെൽക്കെ എന്ന വനിത.


മരണത്തിന്‍റെ ഹുങ്കാരത്തോടെ ആർത്തലച്ചെത്തിയ ഉരുൾ മുണ്ടക്കൈയിലേയ്ക്കുള്ള പാലമുൾപ്പെടെ തകർത്തെറിഞ്ഞതോടെ ദുരന്തഭൂമിയിലേയ്ക്ക് വാഹനങ്ങളും ഉപകരണങ്ങളുമെത്തിക്കുക അസാധ്യമായി മാറിയിരുന്നു. അതോടെയാണ് ഇരു കരകളെയും ബന്ധിപ്പിക്കാൻ സൈന്യം ബെയ്ലി പാലം നിർമ്മാണത്തിലേക്ക് നീങ്ങിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്..


പാലം നിർമാണ സംഘത്തെ മുന്നിൽനിന്ന് നയിച്ചത് ബെംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിലെ (എം.ഇ.ജി.) ഏക വനിതാ എഞ്ചിനിയറായിരുന്ന മേജർ സീതാ ഷെൽക്കെ അടക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു. മേജർ ഷെൽക്കെയുടെ നേതൃപാഠവവും നിശ്ചയ​ദാർഢ്യവും രക്ഷാപ്രവർത്തനത്തിന് വലിയ കരുത്താണ് പകർന്നത്. അങ്ങനെയാണ് ഈ ദുരന്തഭൂമിയിലും ഉയിർത്തുവരുന്ന മനുഷ്യന്‍റെ അതിജീവനശേഷിയുടെ, പ്രതികൂലാവസ്ഥകളെ നിശ്ചയദാർഢ്യത്തോടെ മറികടക്കാനുള്ള സ്ത്രീശക്തിയുടെ ഉജ്ജ്വലപ്രതീകമായി അവർ മാറിയത്.


2012-ൽ സൈന്യത്തിൽ ചേർന്ന മേജർ സീതാ ഷെൽക്കെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശിനിയാണ്. ചെന്നൈ ഒടിഎയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. അഹമ്മദ് നഗറിലെ പ്രവാര റൂറൽ എഞ്ചിനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. സൈനികസേവനം ജീവിതലക്ഷ്യമായി കൊണ്ടുനടന്ന സീതയ്ക്ക് ആദ്യ രണ്ടു ശ്രമങ്ങളിലും സേനയിൽ ഇടംനേടാനായില്ല. മൂന്നാം ശ്രമത്തിൽ ലക്ഷ്യത്തിലെത്തിയ സീതാ ഷെൽക്കെ ഇന്ന് ഇന്ത്യൻ സൈന്യത്തിലെ പെൺകരുത്തിന്റെ പ്രതീകമാണ്.


പരിമിതികളെയും പ്രതിസന്ധികളെയും തരണംചെയ്താണ് പാലം നിർമാണം പൂർത്തികരിച്ചതെന്ന് മേജർ സീതാ ഷെൽക്കെ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പാലം നിർമാണത്തിന് പ്രധാന വെല്ലുവിളി ഇവിടത്തെ സ്ഥലപരിമിതിയായിരുന്നു. ഗതാഗതക്കുരുക്കുമൂലം പാലത്തിന്റെ ഭാഗങ്ങളുമായെത്തിയ വാഹനങ്ങൾ പ്രദേശത്തേക്ക് എത്തിപ്പെടാൻ നന്നേ പ്രയാസപ്പെട്ടു. തുടർച്ചയായ കനത്ത മഴയും പാലത്തിന്റെ നിർമ്മാണത്തിന് തടസമായിരുന്നന്നും അവർ പറഞ്ഞു. സൈന്യത്തെ എല്ലാ രീതിയിലും സഹായിച്ച ജനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ അധികൃതർക്കും നന്ദി പറയുന്നുവെന്നും മേജർ കൂട്ടിചേർത്തു. 

ദുരന്തത്തിൽ തുടച്ചുനീക്കപ്പെട്ട മുണ്ടക്കൈയിൽ അവശേഷിക്കുന്നവരെ കണ്ടെടുക്കുന്നതിന് രക്ഷാപ്രവർത്തകർ നിസ്സാര വെല്ലുവിളികളായിരുന്നില്ല അനുഭവിച്ചത്. രണ്ടാൾപ്പൊക്കത്തിൽ ചെളിയും കല്ലും നിറഞ്ഞതോടെ പലവീടുകളുടെയും മേൽക്കൂര ഉൾപ്പെടെ മണ്ണിൽ പുതഞ്ഞു. അത് നീക്കി കോൺക്രീറ്റ് പൊളിച്ചുവേണമായിരുന്നു ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാൻ. ഉറ്റവരെ കാത്ത് രാവിലെ മുതലേ മുണ്ടക്കൈയിൽ ഉള്ളം നീറിയെത്തയവർ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എങ്ങനെ എത്തുമെന്നറിയാതെ നിസ്സഹായരായി. കോൺക്രീറ്റ് കട്ടറുൾപ്പെടെയുള്ള ഉപകരണങ്ങൾ താത്കാലിക പാലത്തിലൂടെ എത്തിക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ പാലം നിർമാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തകർക്കും യന്ത്രങ്ങൾക്കും പ്രദേശത്ത് എത്തിച്ചേരാൻ സാധിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആരംഭിച്ച പാലം നിർമാണം വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ പൂർത്തികരിച്ചു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും വെല്ലുവിളി സൃഷ്ടിച്ചപ്പോഴും സൈനികരുടെ നിശ്ചയ​ദാർഢ്യമാണ് പ്രയത്നം ലക്ഷ്യത്തിലെത്തിച്ചത്.


സൈന്യത്തിന്റെ മദ്രാസ് എൻജിനിയറിങ് ഗ്രൂപ്പിന് (എം.ഇ.ജി.) മദ്രാസ് സാപ്പേഴ്‌സ് എന്നും വിളിപ്പേരുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഇവർ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങൾ നിർമിക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമായി എത്താറുണ്ട്. കേരളത്തിൽ മുൻകാലങ്ങളിലും പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു.( കടപ്പാട് : മാതൃഭൂമി )


capture_1722606867

ഈ പാലം ദീർഘകാലം നിലനില്‍ക്കും, കേരളത്തിന് നന്ദി- മേജർ സീതാ ഷെല്‍ക്കെ | Major Sita Shelke | Wayanad


https://www.youtube.com/watch?v=tawPE89cjZk



Mathrubhumi News








samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25