മലയാളിയായ ലഫ് ഗവർണ്ണർ മയ്യഴിക്ക് പ്രതീക്ഷയേകുന്നു : ചാലക്കര പുരുഷു

മലയാളിയായ ലഫ് ഗവർണ്ണർ മയ്യഴിക്ക് പ്രതീക്ഷയേകുന്നു : ചാലക്കര പുരുഷു
മലയാളിയായ ലഫ് ഗവർണ്ണർ മയ്യഴിക്ക് പ്രതീക്ഷയേകുന്നു : ചാലക്കര പുരുഷു
Share  
2024 Jul 28, 10:44 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

മലയാളിയായ ലഫ് ഗവർണ്ണർ മയ്യഴിക്ക് പ്രതീക്ഷയേകുന്നു : ചാലക്കര പുരുഷു

മലയാളിയായ കൈലാസനാഥൻ

പുതുച്ചേരി ലഫ്: ഗവർണ്ണർ

മാഹി: പുതുച്ചേരി ലഫ്: ഗവർണ്ണറായി മലയാളിയായ കൈലാസ്നാഥൻനിയമിതനായി. വടകര സ്വദേശിയായ ഇദ്ദേഹം റിട്ട: സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ്.


മാഹി: മയ്യഴിയോട് ആത്മബന്ധമുള്ള, പുതുതായി നിയമിതനായ വടകര സ്വദേശി കൈലാസനാഥൻ മയ്യഴിയുടെ വികസനത്തിന് നാഴികക്കല്ലാവുമെന്ന പ്രതീക്ഷയിലാണ് മയ്യഴിക്കാർ.

പ്രധാനമന്ത്രിയുടെ വിശ്വസ്ഥനും ഗുജറാത്ത് മോഡൽ വികസനത്തിന്റെ രാജശിൽപ്പിയുമായിരുന്ന അദ്ദേഹം, പാതിവഴിയിൽ നിലച്ചുപോയ മാഹിയിലെ നാല് വൻ പദ്ധതികൾക്ക് തുടർച്ചയേകുമെന്ന ശുഭ പ്രതിക്ഷയിലാണ്ഇന്നാട്ടുകാർ.


ടൂറിസം മേഖലയിൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന കടലിനേയും പുഴയേയും ബന്ധിപ്പിച്ചുള്ള മൂന്ന് കി.മീറ്റർ ദൈർഘ്യമുളള വോക്ക് വേയുടെ അന്തിമ ഘട്ട പൂർത്തീകരണം, ലക്ഷദ്വീപുമായടക്കംവ്യാപാര / സഞ്ചാരവഴികൾ തുറക്കുന്ന മയ്യഴി തുറമുഖത്തിന്റെ പൂർത്തീകരണം, ദേശീയ നിലവാരമുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ അവസാനഘട്ടപൂർത്തീകരണം, മാഹിഗവ: ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള ട്രോമ കെയർ യൂണിറ്റ് നിർമ്മാണം പൂർത്തിയാക്കൽ തുടങ്ങിയ വൻകിട പദ്ധതികൾ പാതിവഴിയിൽ ശാപമോക്ഷം കാത്ത്, വർഷങ്ങളായികിടക്കുകയാണ്.


മയ്യഴിയോടുള്ള പുതുച്ചേരി സർക്കാരിന്റെ അവഗണനയുടെസാക്ഷ്യപത്രം കണക്കെ, കോടികളുടെ ഈ വൻ പദ്ധതികൾ നോക്കുകുത്തികളായി കിടക്കുകയാണിപ്പോൾ.

വികസനത്തിന് .രാഷ്ട്രീയം നോക്കാതെ, ധീരമായ നടപടികൾ സ്വീകരിക്കുന്ന കൈലാസനാഥൻ മയ്യഴിക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

 വടകരയിൽ ജനിച്ച്, ഊട്ടിയിൽ വളർന്ന് , മദ്രാസ് സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിലുള്ള ബിരുദവും.

വെയിൽസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽബിരുദാനന്തര ബിരുദവുംനേടിയ വടകര സ്വദേശി കുനിയിൽ കൈലാസനാഥൻ 1979 ലാണ് ഗുജറാത്ത് കേഡറിൽ ഐ എ എസ് ഉദ്യോഗസ്ഥനായത്.


 ഭരണപരമായ മിടുക്കിനും കാര്യക്ഷമതയ്ക്കും, അഴിമതി പുരളാത്ത സേവനത്തിനും പേരുകേട്ട കൈലാസനാഥൻ ,

 ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ, ഗുജറാത്ത് മാരിടൈം ബോർഡ് സി.ഇ. ഒ. എന്നി ചുമതലകളിൽ എണ്ണം പറഞ്ഞ അഡ്‌മിനിസ്ട്രേറ്ററായി മാറി .

ഭരണ-പ്രതിപക്ഷഭേദമെന്യേ എല്ലാവരുടെയും പ്രശംസയും പിടിച്ചു പറ്റിയ സമർത്ഥനായ ഈ ഭരണാധികാരി


വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടിയിലൂടെ സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടിയുടെ വിജയത്തിന് പിന്നിലെ നിർണായകശക്തിയായിരുന്നു  ഇതൊക്കെ   തിരിച്ചറിഞ്ഞതുകൊണ്ടാവാം സി.പി എം. ന്റെ മുതിർന്നനേതാതാവായിരുന്നഎ.പി.അബ്ദുള്ളകുട്ടിയും, പിന്നീട് വ്യവസായ മന്ത്രിയായിരുന്ന ഷിബു ബേബി ജോണും ഗുജറാത്ത് സന്ദർശിച്ചതും, രാഷ്ട്രീയ വിവാദത്തിലായതും.


നല്ല ഭരണരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സുതാര്യത, ഉത്തരവാദിത്തം, പൗര കേന്ദ്രീകൃത ഭരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനും അദ്ദേഹം കാണിച്ച മാതൃക ഗുണപരമായി അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന മയ്യഴിക്കുംപ്രയോജനം ചെയ്യുമെന്ന് പറയാനാവും.


ചിത്രം:കുനിയിൽ കൈലാസനാഥൻ

സ്മൃതിസംഗമം - 24 സംഘടിപ്പിക്കുന്നു


തലശ്ശേരി: കഥാപ്രസംഗ/മിമിക്രി മേഖലകളിൽ അതുല്യ കലാകാരനായിരുന്ന പെരുന്താറ്റിൽ ഗോപാലൻ്റെ രണ്ടാം സ്മൃതിദിനം ആഗസ്ത് 11 ന് വിവിധ പരിപാടികളോടെ ആചരിക്കും.

ടി.കെ.ഡി. മുഴപ്പിലങ്ങാട് - (രക്ഷാധികാരി),

ദേവദാസ് പെരുന്താറ്റിൽ - (കൺവീനർ),

എം.രാജൻ - ( സഹ കൺവീനർ),

ദാസൻ പുത്തലത്ത് - (അദ്ധ്യക്ഷൻ ).,

വത്സലൻ മാസ്റ്റർ, യതീന്ദ്രൻ മാസ്റ്റർ, പി.പി.രാജീവൻ, കെ.മനോഹരൻ, പ്രദീപൻ മാസ്റ്റർ, കാരായി മോഹനൻ, പി.ബി. രാജേഷ്, പി.പി. പവിത്രൻ എന്നിവരടങ്ങിയ 51 അംഗ കമ്മറ്റിയെ പെരുന്താറ്റിൽ ശ്രീ നാരായണ സ്മാരക മന്ദിര ഹാളിൽ നടന്ന യോഗത്തിൽ ചുമതലപ്പെടുത്തി.

വിദ്യാർത്ഥികൾക്ക് 

 മത്സരങ്ങൾ നടത്തുന്നു


മാഹി: പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024 ന്റെ ഭാഗമായി സബർമതി ട്രസ്റ്റും എസ്.ബി.എച്ച് അക്കാഡമിയും സംയുക്തമായി വിദ്യാമൈത്രി ടാലന്റ് സേർച്ച് എക്സാം നടത്തുന്നു.

മാഹിയിലെ ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ചിത്ര രചനാ മത്സരം (ആഗസ്ത് 4 ന്) മാഹിയിലെയും കേരളത്തിലെയും 5 മുതൽ 8 വരെ ഉള്ള വിദ്യാർത്ഥികൾക്ക് അഭിനയ ശില്പശാല (സപ്ത:. ഒന്ന്) 9,10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് ക്വിസ്സ് മത്സരം (ആഗസ്ത് 11) മാഹിയിലെയും കേരളത്തിലെയും

പ്ലസ് 1, പ്ലസ് 2 ഹ്യുമാനിറ്റ്സ് വിദ്യാർത്ഥികൾക്ക് സോഷ്യൽ സയൻസ് ടാലന്റ് സേർച്ച് എക്സാം (ആഗസ്റ്റ് 11) എന്നിവ നടത്തുന്നു. എല്ലാ മത്സരവും അതത് ദിവസം രാവിലെ 9.30 മുതൽ പള്ളൂർ ആലി ഇംഗ്ളീഷ് മീഡിയം സ്കൂളിൽ നടക്കും. പങ്കെടുക്കാനഗ്രഹിക്കുന്നവർ

82810 62635, 9447300389 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. www.sabhamahe.in സന്ദർശിക്കുക

whatsapp-image-2024-07-28-at-5.41.44-pm-(1)

ആയുർവേദ മെഡിക്കൽ കേമ്പ് നടത്തി


തലശ്ശേരി:ഐ.ആർ.പി.സി കോടിയേരി സൗത്ത്, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ, ഗവൺമെൻ്റ് ആയുർവേദ ആശുപത്രി എന്നിവ സംയുക്തമായി പാറാൽ വാമനപുതിയ തെരു വിനായക ഹാളിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: കെ. കെ. ഷിനി , ഡോ അനുപമ എന്നിവർ ക്യാമ്പ് വിശദീകരണം നടത്തി. വാർഡ് കൗൺസിലർ ടി ഗീത , എ ശശി സംസാരിച്ചു. പാറാൽ പൊതുജന വായനശാല സെക്രട്ടറി ടി.പി സനീഷ് കുമാർ അധ്യക്ഷത വഹിച്ചു . സുരേഷ് ബാബു മാസ്റ്റർ സ്വാഗതവും ഐ.ആർ.പി.സി. കൺവീനർ സി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ 75 ഓളം പേർ പങ്കെടുത്തു.


ചിത്രവിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

capture_1722189572

കെ.എം. രഘുരാമൻ പ്രസിഡണ്ട്

ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെപുതിയ ഭരണസമിതി പ്രസിഡണ്ടായി കെ.എം. രഘുരാമൻ തിരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി കെ. രത്നകുമാർ,ടി.കെ. ശ്രീജിത്ത് കുമാർ . വി പി വിനീത്, ബേബി റീജ, കെ. റെനിൽ , എം.ഷനോജ്,സംഗീന വിജേഷ്,തയ്യിൽ രാഘവൻ, എം..കെ സൈത്തൂൻ, കെ. ശ്രീജ. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.



ചിത്രം: രഘുരാമൻ

whatsapp-image-2024-07-28-at-5.39.00-pm

അനുമോദനവും

പഠനോപകരണ

വിതരണവും.

ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി / പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ബാങ്ക് പ്രവർത്തന പരിധിയിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തുന്റെ അദ്ധ്യക്ഷതയിൽ റബ് കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസ്സെടുത്തു. വാർഡ് മെമ്പർ ഷഹദിയ മധുരിമ , ഡയറക്ടർ കെ. രത്നകുമാർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.എം. രഘുരാമൻ സ്വാഗതവും, സെക്രട്ടരി കെ.വി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.


ചിത്രവിവരണം: റബ് കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2024-07-28-at-5.39.27-pm

എ.വി.സുധാകരൻ നിര്യാതനായി


ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം അടിയേരി സുധാകരൻ (74) തലശ്ശേരി ടെമ്പിൾ ഗെയിറ്റിൽ ജഗന്നാഥ ക്ഷേത്രത്തിന് സമീപം നമിത്തിൽ നിര്യാതനായി. ദീർഘകാലം കുടുംബസമേതം കൽക്കത്തയിലായിരുന്നു.

അച്ഛൻ: റിട്ട. സീനിയർ സുപ്രണ്ട് പരേതനായ അടിയേരി കുഞ്ഞാപ്പു റൈറ്റർ (കേരള വിദ്യാഭ്യാസ വകുപ്പ്).

അമ്മ: പരേതയായ അടിയേരി മാധവി.

ഭാര്യ: പ്രസന്ന.

മകൻ: പരേതനായ നമിത്ത്.

സഹോദരങ്ങൾ: കനകവല്ലി, രതി (റിട്ട. ക്ലാർക്ക്, പുന്നോൽ സർവ്വീസ് ബേങ്ക്), കനകരാജൻ (ബേക്കറി, രത്നഗിരി), ജയമതി (പി.ടി.അധ്യാപിക), സജിത, പരേതരായ പ്രഭാകരൻ, രാജീവൻ. സംസ്കാരം ഞായറാഴ്ച പകൽ 12ന് ടെമ്പിൾ ഗെയിറ്റിലെ വീട്ടുവളപ്പിൽ

ഇന്റർ സ്കൂൾ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

മാഹി:പാരീസ് - 2024 ഒളിമ്പിക്‌സിനോട് അനുബന്ധിച്ച്, 2024 ജൂലൈ 26-ന് എക്‌സൽ പബ്ലിക് സ്‌കൂളിൽ റീജിണൽ ഇൻ്റർസ്‌കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽപി. പ്രിയേഷ്, മാഹിയിലെ വിവിധ സ്കൂളുകളിൽ നിന്ന് വന്ന വിദ്യാർഥികളെ സ്വാഗതം ചെയ്തു. ക്വിസ് മാസ്റ്റർപി. ആനന്ദ് കുമാർ മത്സരം നയിച്ചു. മാഹി മേഖലയിലെ 17 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. എക്സൽ പബ്ലിക് സ്കൂളിലെ ( സൂരജ് എസ്, ഹീരാ ഹരീന്ദ്രൻ) വിദ്യാർഥികൾ ഒന്നാം സമ്മാനവും 5000 രൂപ ക്യാഷ് അവാർഡും നേടി. ജവഹർ നവോദയ വിദ്യാലയത്തിലെ  (അനഘ് സി.പി., ഹരികൃഷ്ണൻ ) രണ്ടാം സമ്മാനവും 2500 രൂപ ക്യാഷ് അവാർഡും,  പിഎം ശ്രീ ഐ കെ കെ ജി എച് എച് എസ് സ്കൂളിന് (സൽപ്രിയൻ,സാരംഗ് എസ് ജോയ് )  മൂന്നാം സമ്മാനവും 1500 രൂപ ക്യാഷ് അവാർഡും ലഭിച്ചു. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

whatsapp-image-2024-07-28-at-5.39.56-pm

കെ.എസ്.എസ്.പി.യു കൺൻഷൻ


മാഹി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ,അഴിയൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ അഞ്ചാംപീടിക എം. എൽ  . പി സ്കൂളിൽ നടന്നു .കൺവെൻഷൻ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി മെമ്പർ സി. അപ്പുക്കുട്ടി നിർവഹിച്ചു 

പ്രായം -രോഗം -, പ്രതിരോധം -പരിഹാരം എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ഭാസ്കരൻ കാരായി ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് എടുത്തു .കൈത്താങ്ങ് വിതരണം , 75 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ,അഴിയൂർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടുവിന് 99% മാർക്ക് വാങ്ങി ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി

അസികയ്ക്ക് കാഷ് അവാർഡു വിതരണവും നടന്നു . ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി. കെ .ഭാസ്കരൻ മാസ്റ്റർ, ബ്ളോക്ക് സിക്രട്ടറി വി. പി. സുരേന്ദ്രൻ മാസ്റ്റർ , പി.കെ.ബാലൻ മാസ്റ്റർ , പി .കെ ദാസൻ

സി.എച്ച്. മീനാക്ഷി സംസാരിച്ചു


ചിത്രവിവരണം:പ്രായം -രോഗം- പ്രതിരോധം -പരിഹാരം  ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് ഡോക്ടർ ഭാസ്കരൻ കാരായി നൽകുന്നു.

ശുചീകരണ തൊഴിലാളികളുടെ

ആവശ്യം അംഗീകരിക്കണം


തലശേരി :ഡി.എ കുടിശിക പി.എഫിൽ അടക്കുക. സർവ്വീസിൽ നിന്ന് വിരമിക്കുന്ന തൊഴിലാളി കർക്ക് പെൻഷനും മറ്റ് അനുകൂല്യങ്ങളും നൽകുക. തൊഴിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശുചീകരണ തൊഴിലാളികൾ ആഗസ്റ്റ് ഒന്നു മുതൽ അനിശ്ചിതകാലം പണിമുടക്കിന് തീരുമാനിച്ച സാഹചര്യത്തിൽ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് പ്രശ്ന പരിഹാരത്തിന് നഗരസഭ തയ്യാറാകണമെന്ന് മുൻസിപ്പാൽ കണ്ടിജെൻ്റ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രസിഡണ്ട്പി.ജനാർദ്ദനൻ ആവശ്വപ്പെട്ടു.

കർക്കിടക വായനയുടെ വർത്തമാനം

തലശ്ശേരി: : പാറാൽ പൊതുജന വായനശാല ബാലവേദി - വനിതാ വേദി സംയുക്താഭിമുഖ്യത്തിൽ യു.പി - വനിത വായനാ മത്സര പുസ്തകങ്ങളുമായി ബന്ധപ്പെട്ട് കർക്കിടക വായനയുടെ വർത്തമാനം എന്ന പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി ഗീത അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി.പി സനീഷ് കുമാർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കെ സിന്ധു, എം.കെ ഹരിദാസൻ, ടി.സി.ഷിൽന , എം.പി.ശ്രീഷ, പി.ഷൈമ സംസാരിച്ചു

മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്

 ന്യൂമാഹി: ശ്രീ മാങ്ങോട്ടും കാവ്ഭഗവതിക്ഷേത്രത്തിൽ കാർത്തികവിളക്ക് 30ന് നടക്കും. കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ അഖണ്ഡ നാമജപം, വൈകിട്ട് 6 15ന് ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന പൂമൂടൽ അത്താഴപൂജ

whatsapp-image-2024-07-28-at-5.40.44-pm_1722191230

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാഹി:അടൽജി സേവാ ട്രസ്റ്റ് മാഹി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ. ആസ്‌റ്റർ മിംസ് ഹോസ്‌പിറ്റൽ കണ്ണൂർ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മാഹി ഫിഷർമൻ കമ്മ്യൂണിറ്റി ഹാളിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്തു.

ബിജെ പി മാഹി മണ്ഡലം പ്രസിഡന്റ് ദിനേശൻ അങ്കവളപ്പിൽ അധ്യക്ഷത വഹിച്ചു.

അടൽജി സേവാ ട്രസ്റ്റ് മാഹി സിക്രട്ടറി പി പ്രബീഷ് കുമാർ, സി. എച്ച്. രവീന്ദ്രനാഥ് , രഞ്ജിത്ത് വളവിൽ, മാഹി ഫിഷറീസ് അസി.ഡയറക്ട‌ർ ശിവകുമാർ സംസാരിച്ചു.

ജനറൽ മെഡിസിൻ, കാർഡിയോളജി, കണ്ണ് പരിശോധന എന്നിവയുണ്ടായി.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ ജില്ലാ മെമ്പർ ജയചന്ദ്രൻ ചെമ്പ്ര സ്വാഗതവും സാനിയ നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: കെ.ജി.ബാബു ഉദ്ഘാടനം ചെയ്യുന്നു.

whatsapp-image-2024-07-28-at-5.40.57-pm

കെ.കെ.മനോജിനെ അനുസ്മരിച്ചു..


മാഹി: പള്ളൂർ ഒൻപതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സിക്രട്ടറിയും സാമുഹൃ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന കെ.കെ.മനോജിൻ്റെ രണ്ടാം ചരമവാർഷികം ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു..

 ഛായാ പടത്തിൽ പുഷ്പാർച്ചനയും പത്മാലയംപത്മനാഭൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. പി വിനോദ് ,'സത്യൻ കേളോത്ത്, കെ. സുരേഷ്, കെ.ഹരിന്ദ്രൻ ' പി.ടി.സി.ശോഭ പി.ടി സി.എം.കെ. ശ്രീജേഷ് ,. അലി അക്ക് ബർ ഹാഷിം. പൊത്തങ്ങാടൻ രാഘവൻ 'കെ. വി.ഹരിന്ദ്രൻ 'കെ.എം പവിത്രൻ. കെ.വി, പ്രമോദ്.സംസാരിച്ചു.

 ഉത്തമ്മൻ തിട്ടയിൽ 'ജിതേഷ്‌വാഴയിൽ,തെക്കേയിൽ സതീശൻ. ജിജേഷ് ചാമേരി ' അൻസിൽ അവിന്ദ് 'കെ. വി സന്ദി മ്പ് എന്നിവർ നേതൃത്വം നൽകി.


ചിത്ര വിവരണം. കെ.കെ.മനോജൻ്റെ കുടുബാംഗങ്ങളു കോൺഗ്രസ്സ് പ്രവർത്തകരും നടത്തിയ പുഷ്പാർച്ചന

ബാലൻ   നിര്യാതനായി.                

മാഹി: ഈസ്റ്റ് പള്ളൂര്‍ ശ്രീബാലം വലിയ പറമ്പത്ത് ബാലന്‍ (76) നിര്യാതനായി.

(റിട്ട. മെറി വൈൻസ് ജീവനക്കാരൻ) പരേതരായ വലിയപറമ്പത്ത് കുഞ്ഞിക്കണ്ണന്റെയും മാതയുടെയും മകനാണ്.

ഭാര്യ: ശൈലജ. മക്കള്‍: ലിജീഷ് (ഓപ്ഷൻസ് മൊബൈൽ പള്ളൂർ), ജിജേഷ് (സൗദി അറേബ്യ). മരുമക്കള്‍: രൂപ, നയന. സഹോദരങ്ങള്‍: യശോദ, ശാരദ, നാരായണി, രാജന്‍, പരേതരായ കല്യാണി, ജാനു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ട് വളപ്പില്‍.

h

നാരായണൻ നിര്യാതനായി.

തലശ്ശേരി:പാറാൽ പൊതുവാച്ചേരി യിൽ മേക്കരക്കണ്ടി താഴെ കുനിയിൽ (നാരായണീയം) രാധാകൃഷ്ണൻ പുറക്കണ്ടി (72) നിര്യാതനായി. ഭാര്യ: ചന്ദ്രി 

മക്കൾ: അനൂപ് (സൗദി), അപിൻ, അഭിലാഷ്

സംസ്കാരം , തിങ്കൾ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

whatsapp-image-2024-07-28-at-7.16.17-pm

പു.ക.സ. കൺവൻഷൻ 

 മാഹി:പുരോഗമന കലാ സാഹിത്യ സംഘം പള്ളൂർ യൂണിറ്റ് കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.സുരേന്ദ്രൻ . പി.പി.ചന്ദ്രൻ സംസാരിച്ചു.


ചിത്രവിവരണം: പൊന്ന്യം ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പൊയ്യേരി നാണു നിര്യാതനായി


തലശ്ശേരി:പൊന്ന്യം തയ്യിൽ മുക്കിൽ പൊയ്യേരി നാണു(76) നിര്യാതനായി ഭാര്യ:ശോഭ മക്കൾ : ബിജോയി ;

ബൈജിത്ത്: വിന്ദ്യ

മരുമക്കൾ :പ്രഷീദ്( പൊന്യം) ഭഗിന(കുട്ടിമാക്കൂൽ)

ഷീന (പാപ്പിനിശേരി)

സഹോദരങ്ങൾ: പരേതനായ സുകുമാരൻ;നളിനി, ശൈലജ:; ലളിത:

ചന്ദ്രിക

whatsapp-image-2024-07-28-at-9.05.18-pm

എഞ്ചിനീയർ പി.വി.

അനു പിനെ അനുസ്മരിച്ചു

മാഹി: മയ്യഴി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനീയറായി വിരമിച്ച പി.വി.അനൂപിൻ്റെ രണ്ടാം ചരമവാർഷികം സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആചരിച്ചു

മയ്യഴി മേഘലയിലെ സർക്കാർ വിദ്യാലയത്തിലെ ഗണിത വിഷയത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ പന്തക്കൽ ഐ.കെ.കെഹൈസ്കൂളിലെ സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിനി കുമാരി ഫാത്തിമാ സിഭയ്ക്ക്ക്ക് എഞ്ചിനീയർപി.വി.അനൂപിൻ്റെ പേരിലുള്ള ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു.

 പൊൻമേരി സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പത്മനാഭൻ മലോളാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.


ചിത്രവിവരണം: പത്മനാഭൻ മാലോൾ ഉപഹാരം നൽകുന്നു

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25