റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ റോഡ്
പുനസ്ഥാപിക്കുക
അഴിയൂർ :റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന് അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുയും സാമൂഹ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു .
പതിറ്റാണ്ടുകളായി വാഹനം പോയിക്കൊണ്ടിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധംഉയർന്നു.
കാൽ നട പോലും അനുവദിക്കാത്ത തരത്തിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
കൊയിലാണ്ടിയിലെ റെയിൽവെ എഞ്ചിനീയറിംഗ് വിഭാഗം തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുമ്പ് കമ്പിവേലി കെട്ടി ഗതാഗതം തടസ്സപ്പെടുത്തിയത്. ഗ്രാമപഞ്ചായത്തംഗംറീന രയരോത്ത് അദ്ധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് കെ പി ഗിരിജ യോഗം ഉദ്ഘാടനം ചെയ്തു.
കെ. സാവിത്രി,, എംപി ബാബു, ഹാരിസ് മുക്കാളി, പി.കെ. പ്രകാശൻ പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ, പി.പി. ശ്രീധരൻ,പാമ്പള്ളി ബാലകൃഷ്ണൻ, ഷംസീർ മിന്നാട്ടിൽ,കെ. പി. ജയകുമാർ, കെ പി വിജയൻ, കെ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റീന രയരോത്ത് (ചെയർ ), കെ.കെ.ജയചന്ദ്രൻ ജന.കൺ) , പി. ബാബുരാജ് (ട്രഷ).
മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ യോഗം ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് കെ പി ഗിരിജ ഉദ്ഘാടനം ചെയ്യന്നു
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group