ഷൂവിനുള്ളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്

ഷൂവിനുള്ളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്
ഷൂവിനുള്ളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്
Share  
2024 Jul 19, 01:50 PM
VASTHU
MANNAN

ഷൂവിനുള്ളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്

: മഴക്കാലമാണ് ജാഗ്രതരായിക്കണം എന്ന് സോഷ്യല്‍ മീഡിയ

ഏറ്റവുമധികം ജാഗ്രത പാലിക്കേണ്ട സമയമാണ് മഴക്കാലം. കാരണം പാമ്പുകള്‍ പോലെയുള്ള് പല വിഷ ജീവികളും ജനവാസമേഖലകളിലേക്ക് എത്തുന്നതും അപകടം വിതയ്ക്കുന്നതും ഈ ഒരു സമയത്താണ്. അതുകൊണ്ട് തന്നെ വീട്ടില്‍ ആയാലും പുറത്തിറങ്ങിയാലും വളരെയധികം ശ്രദ്ധയുണ്ടായിരിക്കണം. ഇത്തരത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒട്ടനവധി വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകളില്‍ ഞെട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഷൂവിനുള്ളില്‍ പാമ്പ് കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

വീഡിയോയില്‍ ഒരു ഷൂവിനുള്ളില്‍ പാമ്പ് കയറിക്കൂടിയതും ഷൂ അവിടെ നിന്നും അനക്കിമാറ്റുമ്പോള്‍ അത് പുറത്തേക്ക് വരുന്നതുമാണ് കാണാന്‍ സാധിക്കുന്നത്. ആരും പാമ്പിനെ കണ്ടില്ലായിരുന്നുവെങ്കില്‍ വലിയ അപകടം തന്നെ അവിടെ നടന്നേനെ. രാജസ്ഥാന്‍കാരനും പ്രൊഫഷണല്‍ പാമ്പുപിടിത്തക്കാരനുമായ നീരജ് പ്രജാപത് (@sarpmitra_neerajprajapat) എന്നയാളാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഷൂവില്‍ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതാണ് വീഡിയോ. ഷൂ റാക്കില്‍ സൂക്ഷിച്ചിരുന്ന ഷൂവിലേക്ക് പാമ്പിനെ പിടിക്കുന്നതിന് വേണ്ടി സ്റ്റിക്ക് ഇടുന്നത് കാണാം. ഉടന്‍ തന്നെ അകത്ത് ഒളിച്ചിരുന്ന മൂര്‍ഖന്‍ പുറത്തേക്ക് വരുന്നതും കാണാം. അത് അതിന്റെ പത്തി വിടര്‍ത്തുന്നുമുണ്ട്. ആ ദൃശ്യം കാണുമ്പോള്‍ തന്നെ ആരും ഭയന്നുപോകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

ഷൂ ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം എന്നും വീഡിയോയുടെ കാപ്ഷനില്‍ എഴുതിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. ഒരാള്‍ കുറിച്ചിരിക്കുന്നത്, ഇതാ പുതിയൊരു ഭയം കൂടിയുണ്ടായിരിക്കുന്നു, താനിനി സ്ലിപ്പര്‍ മാത്രമേ ധരിക്കൂ എന്നാണ്.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2