ബെംഗളൂരു: മഴ പെയ്യാനായി സംസ്കരിച്ച മൃതദേഹങ്ങൾ പുറത്തെടുത്ത് കത്തിച്ച് ഗ്രാമവാസികൾ. ‘മഴദൈവങ്ങളെ’ പ്രീതിപ്പെടുത്തുമെന്ന വിശ്വാസത്തിൽ ചിക്കമഗളൂരുവിലെ അജ്ജംപുര താലൂക്ക് പരിധിയിലെ രണ്ട് ഗ്രാമങ്ങളിലാണ് വിചിത്ര ആചാരം നടന്നത്. രണ്ടാഴ്ചയ്ക്കിടെ അഞ്ച് മൃതദേഹങ്ങൾ ഇങ്ങനെ പുറത്തെടുത്ത് കത്തിച്ചു. ജലധിഹള്ളി ഗ്രാമത്തിൽ ഒറ്റരാത്രിയാണ് നാല് മൃതദേഹങ്ങൾ പുറത്തെടുക്കുകയും കത്തിക്കുകയും ചെയ്തതെന്ന് ഗ്രാമവാസികൾ പറഞ്ഞു.
ശിവാനി ഗ്രാമത്തിൽ ഏതാനും മാസംമുമ്പ് മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ചയാണ് പുറത്തെടുത്ത് കത്തിച്ചത്. ഒട്ടേറെയാളുകൾ ഇതിന് സാക്ഷ്യംവഹിക്കാനെത്തിയിരുന്നു. അന്ന് പ്രദേശത്ത് മഴപെയ്യുകയും ചെയ്തു. അതേസമയം, മൃതദേഹങ്ങൾ പുറത്തെടുക്കുകയും കത്തിക്കുകയുംചെയ്തകാര്യം റെവന്യു ഉദ്യോഗസ്ഥരോ പോലീസോ അറിഞ്ഞിരുന്നില്ല. ഫോട്ടോയോ വീഡിയോയോ പകർത്താൻ ചടങ്ങിനു നേതൃത്വംനൽകിയവർ ആരെയും അനുവദിച്ചില്ല. സംഭവത്തെപ്പറ്റി
അന്വേഷിക്കുമെന്ന് ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണർ മീന നാഗരാജ് പറഞ്ഞു.
കടുത്ത വരൾച്ച ബാധിച്ച ഗ്രാമങ്ങളാണിത്.
കവുങ്ങുകൃഷിയാണ് മേഖലയിൽ ഏറെയും. കവുങ്ങുകളെ വരൾച്ചയിൽനിന്ന് രക്ഷപ്പെടുത്താനാണ് മഴയ്ക്കായി വിചിത്ര ആചാരം നടത്താൻ ഗ്രാമവാസികൾ തയ്യാറായത്. ചിത്രം :പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group