കായംകുളം∙ സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം. പി. കൃഷ്ണപിള്ളയുടെ സ്മരണാർഥമുള്ള എം.പി.ഫൗണ്ടേഷന്റെ എം പി സ്‌മൃതി 'കർമ്മധീര' പുരസ്കാരം മുൻ കെപിസിസി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ. പി. പരമേശ്വരക്കുറുപ്പ് സ്മൃതി 'പ്രതിഭാപുരസ്കാരം' അതിവേഗചിത്രകാരനും എക്കോ ഫിലാസഫറുമായ ഡോ. ജിതേഷ്ജിയ്ക്കും ലഭിച്ചു. ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ മന്ത്രി ജി. സുധാകരൻ, മുൻ എം.എൽ.എ പി. കെ ചന്ദ്രാനന്ദൻ, ചെറുകോൽപ്പുഴ ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് പി. എസ്. നായർ, കൃഷിമന്ത്രി പി. പ്രസാദ് തുടങ്ങിയവരാണ് മുൻവർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ. പുരസ്‌കാരങ്ങൾ എം. പി കൃഷ്ണപിള്ളയുടെ അമ്പതാം ചരമവാർഷികദിനമായ 2024 മെയ് 4ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കായംകുളം കൊയ്പ്പള്ളി കാരാണ്മ എം പി കൃഷ്ണപിള്ള നഗർ എം. പി. സ്മാരകത്തിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ വെച്ച് മുൻ ലോക്സഭാoഗവും സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടി ജെ ആഞ്ചലോസ് സമ്മാനിക്കും. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുധാകരക്കുറുപ്പ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ രാഷ്ട്രീയ -സാമൂഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് എം.പി. ഫൗണ്ടേഷൻ ചെയർമാനും കായംകുളം എം എസ് എം കോളജ് മുൻ വൈസ് പ്രിൻസിപ്പലുമായ പ്രൊഫ. കെ. പി. ശ്രീകുമാർ അറിയിച്ചു,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group