പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി; പൂരനഗരിയില്‍ ജനസാഗരം

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി; പൂരനഗരിയില്‍ ജനസാഗരം
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി; പൂരനഗരിയില്‍ ജനസാഗരം
Share  
2024 Apr 19, 09:49 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

തൃശ്ശൂർ: ചരിത്ര പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന് തുടക്കമായി. കണിമംഗലം ശാസ്താവ് എഴുന്നള്ളുന്നതോടെയാണ് പൂരത്തിന് തുടക്കമിട്ടത്. തൃശ്ശൂരില്‍ വരും മണിക്കൂറുകൾ താള, മേള, വാദ്യ, വര്‍ണ, വിസ്മയങ്ങളുടെ നിറകൂട്ടാണ്. എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും. തുടർന്ന് വർണ്ണവാദ്യമേളങ്ങളുടെ ആഘോഷമായി മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും അരങ്ങേറും. പൂരനഗരിയിലേക്ക് ജനസാഗരമാണ് ഒഴുകുന്നത്.


രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി. കണിമംഗലം ശാസ്താവിന് പിന്നാലെ ഘടക പൂരങ്ങളുടെ വരവ് തുടങ്ങി. 11 മണിയോടെയാണ് മഠത്തില്‍ വരവ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. ഉച്ചയ്ക്ക് 3 മണിക്ക് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും. വൈകിട്ട് 5.30 നാണ് കുടമാറ്റം തുടങ്ങുന്നത്. പൂര ന​ഗരിയിൽ ജനങ്ങളുടെ സൂരക്ഷ കണക്കിലെടുത്ത് പൊ​ലീസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

 

പൂരപ്രേമികളുടെ ഇഷ്ടതാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ എത്തുന്നുണ്ട്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്. വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് രാമചന്ദ്രന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത്.

ccb29579-0254-43bf-a3dc-61c3b3f3df59
new_14_21-copy-(1)-(2)
ed416e72-5453-4cfd-9f87-976037a5801a
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal